UPDATES

കായികം

ബംഗ്ലാദേശിനെതിരെ സെഞ്ച്വറി കൂട്ടുകെട്ടുമായി ഓസിസ്; വാര്‍ണര്‍ക്ക് അര്‍ധസെഞ്ച്വറി

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പില്‍ ബംഗ്ലദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും നല്‍കിയത്. 102 പന്തുകളില്‍ നിന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഓസിസ് ഇന്നിംഗസിന് നല്‍കിയത്. 61 പന്തുകളില്‍ നിന്ന് 54 റണ്‍സ് ഡേവിഡ് വാര്‍ണര്‍ നേടിയപ്പോള്‍ 41 പന്തുകളില്‍ നിന്ന് 43 റണ്‍സു നേടി ഫിഞ്ച് അര്‍ധസെഞ്ച്വറിക്കരികെയാണ്. ഇപ്പോള്‍ 18 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 104 റണ്‍സാണ് ഓസിസ് നേടിയിരിക്കുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലദേശ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങിയത്. പരുക്കേറ്റ മുഹമ്മദ് സൈയ്ഫുദ്ദീന്‍, മുസദ്ദിക് ഹുസൈന്‍ എന്നിവര്‍ക്കു പകരം ഷബീര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍ എന്നിവര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കും. ഓസീസ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരുക്കില്‍നിന്നു മുക്തനായ മാര്‍ക്കസ് സ്റ്റോയ്‌നിസ് ടീമില്‍ തിരിച്ചെത്തി. ആദം സാംപ, നേഥന്‍ കോള്‍ട്ടര്‍നൈല്‍ എന്നിവരും ടീമിലുണ്ട്. ഷോണ്‍ മാര്‍ഷ്, ജെയ്‌സണ്‍ ബിയറന്‍ഡോഫ്, കെയ്ന്‍ റിച്ചഡ്‌സണ്‍ എന്നിവര്‍ കളിക്കില്ല.

ഇന്നത്തെ മല്‍സരം ജയിച്ചാല്‍ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ ഓസീസിന് ഒന്നാമതെത്താം. അഞ്ചില്‍ നാല് കളികളും ജയിച്ച ഓസ്‌ട്രേലിയ നിലവില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം അഞ്ച് കളികളില്‍നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള ബംഗ്ലദേശിന് ഇന്നത്തെ മല്‍സരത്തില്‍ ജയം അനിവാര്യമാണ്. അഞ്ച് പോയിന്റുള്ള ബംഗ്ലദേശ് പട്ടികയിലും അഞ്ചാമതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍