UPDATES

കായികം

ക്രിസ് ഗെയിലും റെഡിയാണ് ഇന്ത്യ-പാക് പോരാട്ടം കാണാന്‍; വ്യത്യസ്തമായ കോട്ടുമായി താരം

എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്യൂട്ട് ആണിത്. ഗെയ്ല്‍ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ പറയുന്നു.

ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും ആവേശം പകരുന്നതാണ് ഇന്ത്യ-പാക് മത്സരം. ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ഇരുരാജ്യങ്ങളുടേയും ആരാധകര്‍ക്കൊപ്പം വിന്‍ഡീസ് താരം ക്രിസ് ഗെയ്ലും മത്സരം കാണാന്‍ തയ്യാറായിക്കഴിഞ്ഞു. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ എന്റര്‍ടൈനറായ വെസ്റ്റിന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ ഇന്ത്യ- പാക് പോരിനെ ആവേശത്തോടെ തന്നെയാണ് കാണുന്നത്. തന്റെ ഉള്ളിലെ ആവേശം ഇന്‍സ്റ്റഗ്രാമിലിട്ട ഒരു ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് യൂനിവേഴ്സ് ബോസ്.

വ്യത്യസ്തമായൊരു സ്യൂട്ട് ധരിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഗെയ്ല്‍ ആവേശത്തിനൊപ്പം ചേര്‍ന്നത്. ഗെയ്ല്‍ ധരിച്ച കോട്ടിന്റെ ഒരു കൈയുടെ ഭാഗത്ത് പാകിസ്താന്റെ പതാകയുടെ നിറവും മറുഭാഗത്ത് ഇന്ത്യന്‍ പതാകയുടെ നിറവുമാണുള്ളത്. ഇന്ത്യയോടും പാകിസ്താനോടും എനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. കഴിഞ്ഞ ജന്മദിനത്തിലെ പാര്‍ട്ടിക്ക് ധരിച്ച, എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്യൂട്ട് ആണിത്. ഗെയ്ല്‍ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍