UPDATES

കായികം

90 ല്‍ നില്‍ക്കെ ബെയര്‍സ്‌റ്റോയും മടങ്ങി; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

മല്‍സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിനു മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 31 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന നിലയിലാണ്. 31 പന്തില്‍ 26 റണ്‍സെടുത്ത ഓപ്പണര്‍ ജെയിംസ് വിന്‍സാണു പുറത്തായത്. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന ജോണി ബെയര്‍സ്‌റ്റോ സെഞ്ച്വറി നേട്ടത്തിലെത്തുമെന്ന് കരുതിയെങ്കിലും 90 റണ്‍സില്‍ നില്‍ക്കെ പുറത്തായി. നായ്ബിന്റെ വേഗം കുറഞ്ഞ പന്തില്‍ താരത്തിന് തന്നെ ക്യാച്ച് നല്‍കിയാണ് ബെയര്‍സ്‌റ്റോ മടങ്ങിയത്. 99 പന്തുകളില്‍ നിന്നാണ് ബെയര്‍സ്‌റ്റോ 90 റണ്‍സ്
നേടി

ജോ റൂട്ട് (48 പന്തില്‍ 51), മോര്‍ഗന്‍ (8 പന്തില്‍ 7) എന്നിവരാണ് ക്രീസില്‍. മല്‍സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 9.3 ഓവറില്‍ 44 റണ്‍സെടുത്തു നില്‍ക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ജെയിംസ് വിന്‍സ് ദൗലത്ത് സദ്രാന്റെ പന്തില്‍ മുജീബുര്‍ റഹ്മാനു ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു.

ഇംഗ്ലണ്ട് നിരയില്‍ പരുക്കേറ്റ ജേസണ്‍ റോയിക്ക് പകരം ജയിംസ് വിന്‍സും ലിയാം പ്ലങ്കറ്റിനു പകരം മൊയീന്‍ അലിയും കളിക്കുന്നുണ്ട്. അഫ്ഗാന്‍ ടീമില്‍ അഫ്താബ് ആലം, ഹഷ്മത്തുല്ല സസായ്, ഹമീദ് ഹസന്‍ എന്നിവര്‍ക്കു പകരം ദൗലത്ത് സദ്രാന്‍, നജീബുല്ല, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഇടം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍