UPDATES

കായികം

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടി ആരോണ്‍ ഫിഞ്ച് പുറത്തായി; ഓസിസ് ശക്തമായ നിലയില്‍

61 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത വാര്‍ണറെ മൊയിന്‍ അലി പുറത്താക്കി.

ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസിസ് ശക്തമായ നിലയില്‍. ഓപ്പണിങ് വിക്കറ്റില്‍ ഈ ലോകകപ്പില്‍ മൂന്നാം തവണയും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ആരോണ്‍ ഫിഞ്ച് ഡേവിഡ് വാര്‍ണര്‍ സഖ്യം തിളങ്ങി. 61 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത വാര്‍ണറെ മൊയിന്‍ അലി പുറത്താക്കി. പിന്നീട്‌ 115 പന്തുകളില്‍ നിന്ന് സെഞ്ച്വറി(100) നേട്ടം കുറിച്ച് ഓസിസ് നായകന്‍ ആരോണ്‍ ഫിഞ്ച് പുറത്തായി.ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയാണ് താരത്തിന്റേത്.

29 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ 33 ഓവറില്‍ ബെന്‍സ്‌റ്റോക്‌സ് പുറത്താക്കിയിരുന്നു. 36 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. മാക്‌സ്‌വെലും 8 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

ഈ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലാണ് വാര്‍ണര്‍ ഫിഞ്ച് സഖ്യം 50+ കൂട്ടുകെട്ടു തീര്‍ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണിങ് വിക്കറ്റില്‍ ഇതു റെക്കോര്‍ഡാണ്. അതേസമയം, ഏതൊരു വിക്കറ്റിലുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത സഖ്യങ്ങളില്‍ ഇവര്‍ രണ്ടാമതാണ്. 1996-99 ലോകകപ്പുകളിലായി തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഓസീസിന്റെ തന്നെ മാര്‍ക്ക് വോ -റിക്കി പോണ്ടിങ് സഖ്യമാണ് ഒന്നാമത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍