UPDATES

ട്രെന്‍ഡിങ്ങ്

ലോകകപ്പിന് ശേഷം ധോണി വിരമിക്കുമോ? ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത് പറയുന്നു

റാഞ്ചിയില്‍ വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെ സംസാരിക്കുകയായിരുന്നു മഗ്രാത്ത്.

ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ലോക ക്രിക്കറ്റില്‍ ആരൊക്കെയാണ് വിരമിക്കുന്നതെന്ന് ചോദിച്ചാല്‍ ചുരുക്കം ചിലരുടെ പേരുകള്‍ പറയാന്‍ കഴിയും. ക്രിസ് ഗെയ്ല്‍, ഇമ്രാന്‍ താഹിര്‍, ഷൊയ്ബ് മാലിക്ക് എന്നിവര്‍ ഈ പട്ടികയിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ആരാധകരുടെ സൂപ്പര്‍ താരം എം.എസ് ധോണി വിരമിക്കുമോ എന്നതാകും ചോദ്യം. താരം ഈ ലോകകപ്പോടെ വിരമിക്കുമെന്ന് ചിന്തിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത് പറയുന്നത് മറ്റൊന്നാണ്.

ക്രിക്കറ്റ് മതിയാവോളം ധോണി ക്രിക്കറ്റില്‍ തുടരണമെന്നാണ് മഗ്രാത്ത് പറയുന്നത്. ഓസീസിന്റെ ഇതിഹാസതാരം തുടര്‍ന്നു…. ”ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഞാനും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ധോണി ക്രിക്കറ്റില്‍ തുടരണം. ആസ്വദിക്കാന്‍ കഴിയുന്ന കാലത്തോളം ധോണി ദേശീയ കുപ്പായത്തിലുണ്ടാവണം.” റാഞ്ചിയില്‍ വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെ സംസാരിക്കുകയായിരുന്നു മഗ്രാത്ത്. ലോകകപ്പില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് കപ്പെടുക്കാന്‍ സാധ്യതയെന്നും മഗ്രാത് പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍