UPDATES

കായികം

ധോണിയോ, ജാദവോ ആരുമാകട്ടെ; തകര്‍പ്പന്‍ റണ്ണൗട്ട് നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാന്‍

റഷീദ് ഖാന്‍ എറിഞ്ഞ 45-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം

ലോകകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ രസകരമായ സംഭവം നടന്നു. ലോകക്രിക്കറ്റില്‍ മത്സരത്തിനിടെ താരങ്ങള്‍ക്ക് ഫീല്‍ഡിംഗില്‍ പല തരത്തില്‍ അബദ്ധങ്ങള്‍ പറ്റുന്നതും ചിലര്‍ ഗാലറിയെ അത്ഭുതപ്പെടുത്തി മികച്ച ഫീല്‍ഡിംഗ് കാഴ്ച വെയ്ക്കാറുണ്ട്.

എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് പറ്റിയ മണ്ടത്തരം ഇങ്ങനെയായിരുന്നു. സ്പിന്നര്‍ റഷീദ് ഖാന്‍ എറിഞ്ഞ 45-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. റഷീദിനെ ഡിഫന്റ് ചെയ്ത എം എസ് ധോണിയും നോണ്‍ സ്ട്രൈക്കര്‍ കേദാര്‍ ജാദവും റണ്ണിനായി ഓടി. എന്നാല്‍ പന്ത് പാഞ്ഞെടുത്ത റഷീദ് അനായാസം വിക്കറ്റ് തെറിപ്പിക്കാം എന്നാണ് ചിന്തിച്ചത്. അലസതയോടെ, സാവധാനം എറിഞ്ഞ ത്രോയാവട്ടെ സ്റ്റംപില്‍ കൊണ്ടില്ല. ത്രോ സ്വീകരിക്കാന്‍ ഓടിയെത്തിയ ഫീല്‍ഡര്‍ വഴുതി വീഴുകയും ചെയ്തു. ഈ സമയം വിക്കറ്റിനടുത്തുണ്ടായിരുന്നത് അംപയര്‍ മാത്രമായിരുന്നു. അതേസമയം ഇതേ ഓവറില്‍ തന്നെ ധോണിയെ പുറത്താക്കി റഷീദ് ഖാന്‍ തിരിച്ചടിച്ചു. സ്റ്റെപ് ഔട്ട് ചെയ്ത ധോണിയെ വിക്കറ്റ് കീപ്പര്‍ ഇക്രം അലി തകര്‍പ്പന്‍ സ്റ്റംപിംഗില്‍ പുറത്താക്കുകയായിരുന്നു.

വീഡിയോ കാണാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍