ലോകപ്പില്‍ ഇന്ത്യ ഓസീസ് മത്സരം തുടരുകയാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മ്മയെ ഞെട്ടിച്ച് ഓസീസ് താരം കോള്‍ട്ടര്‍ നൈലിന്റെ ഫീല്‍ഡിംഗ് മികവാണ് മത്സരത്തിന്റെ രണ്ടാം ഓവറില്‍ ശ്രദ്ധിക്കപ്പെട്ടത്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിതിന്റെ ഫ്‌ലിക്കില്‍ കോള്‍ട്ടര്‍ നൈല്‍ പാറിപ്പറന്നത്. എന്നാല്‍ പന്ത് കോള്‍ട്ടര്‍ നൈലിന്റെ കൈയില്‍ തട്ടിത്തെറിച്ചു. എങ്കിലും കോള്‍ട്ടര്‍ നൈലിന്റെ വമ്പന്‍ ഡൈവിംഗിന് ആരാധകരുടെ കൈയടി കിട്ടി. 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 87 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ