UPDATES

കായികം

രോഹിത് സെഞ്ച്വറിയോടടുക്കുന്നു; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം.57 റണ്‍സെടുത്ത രാഹുലിനെയാണ്  ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ ലോകേഷ് രാഹുല്‍ സഖ്യം ഇന്ത്യക്ക് 136 റണ്‍സിന്റെ കൂട്ടുകെട്ടാണ് നല്‍കിയത്.

ഇപ്പോള്‍ 24 ഓവറില്‍ 136-1 എന്ന നിലയിലാണ്. രോഹിത് ശര്‍മ 76 റണ്‍സോടെയും വിരാട് കോഹ്‌ലി 1  റണ്‍സോടെയും ക്രീസില്‍. നേരത്തെ, മഴ മാറിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാട് താരം വിജയ് ശങ്കര്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരുക്കിന്റെ പിടിയിലായ ഓപ്പണര്‍ ശിഖര്‍ ധവാനു പകരക്കാരനായാണ് വിജയ് ശങ്കര്‍ എത്തുന്നത്.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേടിയത് റെക്കോര്‍ഡ് നേട്ടമാണ്. ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പാസ്ഥിനെതിരെ നേടുന്ന ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍