UPDATES

കായികം

ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ആരംഭിക്കാനിരിക്കെ പാക്ക് ടീമിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ്

പാകിസ്താനായി 90 ടെസ്റ്റും 288 ഏകദിനങ്ങളും കളിച്ച താരമാണ് യൂസഫ്.

ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ആരംഭിക്കാനിരിക്കെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ്. പാക് താരങ്ങള്‍ക്കൊപ്പം കുടുംബത്തെ താമസിപ്പിക്കുന്നതിനെതിരെയാണ് മുന്‍ ക്യാപ്റ്റന്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യക്കെതിരേയുള്ള മത്സരത്തിന് മുന്നെ പാക് താരങ്ങളുടെ കുടുംബാംഗങ്ങളെല്ലാം എത്തിയിട്ടുണ്ട്. ഇവരെല്ലാം കളിക്കാര്‍ക്കൊപ്പമാണ് താമസം. ഈ സാഹചര്യത്തിലാണ് മുഹമ്മദ് യൂസഫ് പ്രതികരണവുമായി രംഗത്തെത്തിയത്.

‘ഞാന്‍ 1999, 2003, 2007 ലോകകപ്പുകളുടെ ഭാഗമായിരുന്നു. പക്ഷേ ആ സമയത്തൊന്നും കളിക്കാരെ കുടുംബത്തിനോടൊപ്പം താമസിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചിരുന്നില്ല. 1999-ലെ ടീമില്‍ ഒരുപാട് മികച്ച താരങ്ങളുണ്ടായിരുന്നു. മികച്ച ടീമായിരുന്നു അത്. അന്ന് ഞങ്ങള്‍ ഭാര്യയേയും കുഞ്ഞിനേയും ടീം ഹോട്ടലില്‍ കൂടെ താമസിപ്പിക്കണമെന്ന് ബോര്‍ഡിനോട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ അവര്‍ അനുവദിക്കുമായിരുന്നു. പക്ഷേ ഞങ്ങള്‍ അതിന് മുതിര്‍ന്നില്ല. ലോകകപ്പ് എന്നാല്‍ വളരെയേറെ സമ്മര്‍ദ്ദമേറിയ ടൂര്‍ണമെന്റാണ്. എല്ലാവര്‍ക്കും ക്രിക്കറ്റില്‍ മാത്രമായിരുന്നു ശ്രദ്ധ. ഫൈനലിലെത്തണമെന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍.’ യൂസഫ് പറയുന്നു. പാകിസ്താനായി 90 ടെസ്റ്റും 288 ഏകദിനങ്ങളും കളിച്ച താരമാണ് യൂസഫ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍