UPDATES

ട്രെന്‍ഡിങ്ങ്

ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം മാത്രമല്ല, വിന്‍ഡീസിനെ എറിഞ്ഞ് വീഴ്ത്തിയ മിച്ചല്‍ സ്റ്റര്‍ക്ക് സൃഷ്ടിച്ചത് ലോകറെക്കോര്‍ഡ്

വിന്‍ഡീസിനെതിരെ പത്തോവറില്‍ 46 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റെടുത്തത്

വിന്‍ഡീസ് പടയെ എറിഞ്ഞ് വീഴ്ത്തി ഓസിസിന് വിജയം സമ്മാനിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന് ലോകറെക്കോര്‍ഡ്. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം കുറിച്ച താരം  ഏകദിന ക്രിക്കറ്റില്‍ അതിവേഗം 150 വിക്കറ്റ് നേട്ടം തികയ്ക്കുന്ന ബൗളറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തം പേരിലെഴുതിയത്. 77 ഏകദിനങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് 150 വിക്കറ്റ് നേട്ടത്തിലെത്തിയത്. 78 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേടിയിട്ടുള്ള പാക്കിസ്ഥാന്റെ സഖ്ലിയന്‍ മുഷ്താഖിനെയാണ് സ്റ്റാര്‍ക്ക് മറികടന്നത്.

81 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ആണ് പട്ടികയില്‍ മൂന്നാമന്‍. ബ്രെറ്റ് ലീ(82), അജാന്ത മെന്‍ഡിസ്(84) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

വിന്‍ഡീസിനെതിരെ പത്തോവറില്‍ 46 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റെടുത്തത്. അഞ്ച് വിക്കറ്റ് നേട്ടത്തോടൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്റ്റാര്‍ക്ക് സ്വന്തം പേരിലെഴുതി. രണ്ട് ലോകകപ്പുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആറാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 288 റണ്‍സ് പിന്‍തുടര്‍ന്ന വീന്‍ഡീസിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുന്‍ ലോകചാമ്പ്യന്‍മാര്‍ ലോകകപ്പില്‍ രണ്ടാം ജയം കുറിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

Read More: തൊട്ടപ്പന്‍ എന്ന തുരുത്ത്, സാറാക്കൊച്ച് എന്ന കായലും; ജീവിത കാമനകളുടെ ദൃശ്യ വിസ്മയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍