UPDATES

കായികം

ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ വ്യത്യസ്തമായ ആഘോഷം; പാക്ക് ടീമിന്റെ ആവശ്യം നിരസിച്ച് പിസിബി

‘ബലിദാന്‍ ബാഡ്ജ്’ ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരിക്കുകയാണ്

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ ജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ലോകപ്പില്‍ ഇന്ത്യക്കെതിരെ കന്നി ജയമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇരുടീമുകളും തമ്മിലുള്ള മത്സരം.

എന്നാല്‍ മത്സരത്തിന് മുമ്പുള്ള പാക്കിസ്ഥാന്‍ ടീമിന്റെ ആവശ്യം ലോകകപ്പില്‍ പുതിയ വിവാദം തുറക്കുകയാണ്. ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് കളിച്ചത് വിവാദമായിരിക്കെ ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കാനുള്ള അനുവാദമാണ് പാക് ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് തേടിയത്. പാക്ക് വെബ്‌സൈറ്റായ ‘പാക്ക് പാഷ’ന്റെ എഡിറ്റര്‍ സാജ് സിദ്ധിഖ് ആണ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചതായി ട്വീറ്റ് ചെയ്തത്. ഇന്ത്യ ടുഡെ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പാക്ക് ടീമിന്റെ ആവശ്യം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) തള്ളിയതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിസിബി താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

അതേസമയം, ‘ബലിദാന്‍ ബാഡ്ജ്’ ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരിക്കുകയാണ് . ‘ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍