UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 300 കടന്ന് പാക്കിസ്ഥാന്‍

ഹരീസ് സൊഹാലി 59 പന്തുകളില്‍ നിന്ന് 89 റണ്‍സ് നേടി

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങി നിശ്ചിത 50 ഓവറില്‍ പാക്കിസ്ഥാന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്‌ക്കെതിരെ ശക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇന്നിംഗസിന്റെ 15 ആം ഓവറില്‍ ഫഖര്‍ സമനും(44) 21 ആം ഓവറില്‍ ഇമാം ഉള്‍ ഹഖും(44) പുറത്തായി. 98 ന് രണ്ട് എന്ന നിലയില്‍ നിന്ന് ബാബര്‍ അസമും(69), മുഹമ്മദ് ഹഫീസും(20) ചേര്‍ന്ന് സ്‌കോര്‍ 143 ല്‍ എത്തിച്ചു. 143 ന് മൂന്ന് എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ സ്‌കോറിംഗ് വേഗം കൂട്ടി ഹരീസ് സൊഹാലി  ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്‌ക്കെതിരെ ആക്രമിച്ച് കളിച്ചു. ഹാരിസിന്റെ ഇന്നിംഗ്‌സാണ് പാക്കിസ്ഥാന് വലിയ സ്‌കോറിലെത്തുന്നതില്‍ നിര്‍ണായകമായത്. 59 പന്തുകളില്‍ നിന്ന് 89 റണ്‍സാണ് താരം നേടിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഇമദ് വസിം(23), വഹാബ് റിയാസ്(4), സര്‍ഫ്രസ് അഹമ്മദ്(1) ഷദബ് ഖാന്‍(1) എന്നിവരും  സ്‌കോര്‍ ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍  ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ലുങ്കി എഗിഡി 3 , ഫെലുക്വായോ,മര്‍ക്രം എന്നിവര്‍ ഒരോ വിക്കറ്റും വീഴത്തി. അഞ്ചു മല്‍സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതുള്ള പാക്കിസ്ഥാനും ആറു മല്‍സരങ്ങളില്‍നിന്ന് ഇത്ര തന്നെ പോയിന്റുമായി എട്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്കും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ഒരു തോല്‍വി കൂടി വഴങ്ങുന്നത് ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ക്ക് തിരിച്ചടിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍