ആദ്യ നാല് മത്സരങ്ങള്‍ 12 ദിവസത്തിനിടെയാണ് ഇന്ത്യ കളിക്കുന്നത്.
ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം നാല് നെറ്റ് ബൗളര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. വളരെ തന്ത്രപ്രധാനമായ നീക്കമായാണ് ഇതിനെ വിദഗ്ധര്‍ വിലയിരു
ത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ആവേശ് ഖാന്‍, നവ്ദീപ് സെയ്നി എന്നിവരെയാണ് ഇതിനായി ബിസിസിഐ തെരഞ്ഞെടുത്തത്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇംഗ്ലണ്ടിലേക്ക് ടീം ഇന്ത്യക്കൊപ്പം പറന്നത്. പരിക്കുമൂലം നവ്ദീപ് സെയ്നി ഇന്ത്യന്‍ ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല.
നിലവില്‍ ഇംഗ്ലണ്ടിലുള്ള മൂന്ന് നെറ്റ് ബൗളര്‍മാരില്‍ രണ്ടുപേരെ ഉടന്‍ നാട്ടിലേക്ക് മടക്കിയയച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന് അടുത്തടുത്ത് മത്സരങ്ങള്‍ വരുന്നതിനാല്‍ നെറ്റ് ബൗളര്‍മാരുടെ ആവശ്യം ഇല്ലെന്ന കാരണത്തലാണ് ഇവരെ മടക്കി അയച്ചതെന്നാണ് റിപോര്‍ട്ട്. ആദ്യ നാല് മത്സരങ്ങള്‍ 12 ദിവസത്തിനിടെയാണ് ഇന്ത്യ കളിക്കുന്നത്. അതുകൊണ്ട് തന്നെ അധിക ബൗളര്‍മാരെ ഒപ്പം നിര്‍ത്തുന്നതുകൊണ്ട് നേട്ടമൊന്നും ഇല്ലെന്നതിന്റെ അടിസഥാനത്തിലാണ് തീരുമാനം.