UPDATES

കായികം

ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി ജഡേജയുടെ അര്‍ധസെഞ്ച്വറി

36 പന്തില്‍ 62 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്.

ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെതിരെ 240 റണ്‍സ് പിന്‍തുടരുന്ന ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി ജഡേജയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറി. മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം നിരാശരാക്കിയപ്പോള്‍ 42 പന്തുകളില്‍ നിന്ന് 53 റണ്‍സ് നേടി ജഡേജ ഇന്ത്യന്‍ ഇന്നിംഗ്‌സിന് നിര്‍ണായകമായി. ജഡേജയ്‌ക്കൊപ്പം 55 പന്തുകളില്‍ നിന്ന് 29 റണ്‍സ് നേടി ധോണിയും ക്രിസില്‍ ഉണ്ട്. 36 പന്തില്‍ 62 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാലു പന്തില്‍ ഒന്ന്), ലോകേഷ് രാഹുല്‍ (ഏഴു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ആറു പന്തില്‍ ഒന്ന്), ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ ആറ്), ഋഷഭ് പന്ത് (56 പന്തില്‍ 32 റണ്‍സ്) ഹാര്‍ദീക് പാണ്ഡ്യ (62 പന്തുകളില്‍ നിന്ന് 32 റണ്‍സ്) എന്നിവരാണ് പുറത്തായത്. കിവീസിനായി മാറ്റ് ഹെന്റി മൂന്നും മിച്ചല്‍ സാന്റ്‌നര്‍ രണ്ടും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍