UPDATES

കായികം

പറക്കും ക്യാച്ചിലൂടെ മൊയിന്‍ അലിയെ പുറത്താക്കി ഡുപ്ലസിസ്

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഫീല്‍ഡിംഗ് മികവുമായി ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ഫീല്‍ഡറും നായകനുമായ ഫാഫ് ഡുപ്ലസിസ്. ഇംഗ്ലണ്ട് താരം മൊയിന്‍ അലിയെയാണ് ഡുപ്ലസിയുടെ ഫീല്‍ഡിംഗ് മികവിന് മുന്നില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.

എന്‍ഗിഡിയുടെ 44-ാം ഓവറില്‍ സിക്‌സറിന് ശ്രമിച്ച മൊയിന്‍ അലി ബൗണ്ടറിലൈനില്‍ ഡുപ്ലസിയുടെ പറക്കും ക്യാച്ചില്‍ വീണു. പുറത്താകുമ്പോള്‍ ഒന്‍പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു അലിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സൂപ്പര്‍ ക്യാച്ചില്‍ ഡുപ്ലസിയെ പ്രശംസ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ് ആരാധകര്‍. മത്സരത്തില്‍ ക്രിസ് വോക്സിന്റെയും ജാസന്‍ റോയിയുടെയും ക്യാച്ചും ഡുപ്ലസിക്കായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍