UPDATES

ട്രെന്‍ഡിങ്ങ്

ആരാണ് ഇന്ത്യന്‍ ടീമിലെ മോശം ഫീല്‍ഡര്‍?; ഫീല്‍ഡിംഗ് കോച്ച് പറയുന്നു

ഇന്ത്യ അടുത്ത മത്സരത്തില്‍ അഫ്ഗാനെയാണ് നേരിടുന്നത്.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ ആഹ്ളാദത്തിലാണ്. ബാറ്റിംഗും ബൗളിംഗും അവസരത്തിനൊത്ത് ഉയരുന്നു. തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി സെമി സാധ്യത സജീവമാക്കിയ ഇന്ത്യ അടുത്ത മത്സരത്തില്‍ അഫ്ഗാനെയാണ് നേരിടുന്നത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുമ്പോഴും ചുരുക്കം ചില താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ ഫീല്‍ഡിംഗും മികച്ചതാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെയും മോശം ഫീല്‍ഡറെയുംക്കുറിച്ച് മനസുതുറക്കുകയാണ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് ആര്‍.ശ്രീധര്‍.

ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാലാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മോശം ഫീല്‍ഡറെന്നാണ് കോച്ച് പറയുന്നത്. ചാഹലിന്റെ കൈകള്‍ വളരെ ചെറുതാണ്. ചാഹലിന്റെ വിരലുകളും അതുപോലെ മെലിഞ്ഞതാണ് അതുകൊണ്ട് തന്നെ താരത്തിന് ഫീല്‍ഡിംഗ് പ്രയാസകരമാണ്. ചാഹലിന്റെ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും ശ്രീധര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഗ്രൗണ്ട് ഫീല്‍ഡിംഗില്‍ ചാഹല്‍ മികവ് കാട്ടുന്നുണ്ട്. ഔട്ട് ഫീല്‍ഡില്‍ നിന്നുളള ത്രോയും മികച്ചതാണ്. ബൗണ്ടറിയില്‍ സ്ലൈഡ് ചെയ്യാനും ഡൈവ് ചെയ്യാനും പന്തിനെ അതിവേഗം ചേസ് ചെയ്യാനും ചാഹലിന് കഴിയും. പക്ഷെ ക്യാച്ചെടുക്കുമ്പോള്‍ മാത്രമാണ് പ്രശ്‌നം. മെലിഞ്ഞ വിരലുകളാണ് ചാഹലിനെ ചതിക്കുന്നത്. സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുക്കുമ്പോഴും ചാഹലിന് ഈ പ്രശ്‌നമുണ്ട്. 2017 മുതല്‍ 2019ലെ ഓസീസ് പരമ്പര വരെയുള്ള കാലയളവില്‍ ചാഹല്‍ ഒമ്പത് ക്യാച്ചുകള്‍ കൈവിട്ടിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം സ്വന്തം ബൗളിംഗിലും ഒരെണ്ണം ഔട്ട് ഫീല്‍ഡിലുമായിരുന്നു. ക്യാച്ചെടുക്കാന്‍ ശ്രമിച്ചിട്ട് ചാഹലിന്റെ മൂന്നോ നാലോ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുമുണ്ടെന്നും ഫില്‍ഡിംഗ് കോച്ച് പറഞ്ഞു. ചാഹലിന് ടെന്നീസ് ബോളിലും സോഫ്റ്റ് ബോളിലുമാണ് ഫീല്‍ഡിംഗ് പരിശീലനം നല്‍കുന്നതെന്നും ശ്രീധര്‍ പറഞ്ഞു.

ബാറ്റിംഗിലെന്നപോലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്നെയാണ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെന്നും ശ്രീധര്‍ പറഞ്ഞു. എന്നാല്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിംഗില്‍ കോഹ്‌ലിക്ക് കനത്ത വെല്ലുവിളിയാണെന്നും ആര്‍.ശ്രീധര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍