UPDATES

കായികം

ഇന്ന് വെസ്റ്റ് ഇന്‍ഡീസ് -ബംഗ്ലാദേശ് പോരാട്ടം; മത്സരം എളുപ്പമുള്ളതാകില്ലെന്ന് ജേസണ്‍ ഹോള്‍ഡര്‍

പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടിയെങ്കിലും പിന്നീട് ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നിരുന്നു വിന്‍ഡീസിനു.

ലോകകപ്പില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസ് ബംഗ്ലാദേശ് പോരാട്ടം. പേര് കേട്ട ടീമാണെങ്കിലും വെസ്റ്റ് ഇന്‍ഡിസിന് ഈ മത്സരം അനായാസം ജയിച്ചു കയറാന്‍ സാധിക്കില്ലെന്നു വേണം പറയാന്‍. കാരണം മറ്റൊന്നുമല്ല സമീപകാലത്തായി ബംഗ്ലാദേശ് ടീമിന്റെ പ്രകനങ്ങള്‍ കണക്കിലെടുത്താല്‍ അങ്ങനെയേ പറയാന്‍ കഴിയൂ. അടുത്തിടെ നടന്ന മത്സരങ്ങളില്‍ ബംഗ്ലാ കടുവകള്‍ നാല് വിജയം സ്വന്തമാക്കി. എന്നാല്‍ ലോകകപ്പില്‍ നാലു മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബംഗ്ലാദേശ് വിജയം നേടിയത്. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അത്. മത്സരത്തില്‍ 21 റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് നേടിയത്.

പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടിയെങ്കിലും പിന്നീട് ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നിരുന്നു വിന്‍ഡീസിനു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ ഇന്ന് വിന്‍ഡീസിനു ജയം അനിവാര്യമാണ്.

അതേസമയം ബംഗ്ലാദേശിനെക്കാള്‍ ക്രിക്കറ്റ് പാരമ്പര്യം വിന്‍ഡീസിനാണെങ്കിലും അടുത്തിടെ നടന്നിട്ടുള്ള മത്സരങ്ങളില്‍ കൂടുതല്‍ മത്സരവും വിജയിച്ചിട്ടുള്ളത് ബംഗ്ലാദേശ് തന്നെയെന്ന് തുറന്ന് സമ്മതിക്കുകയാണ് ജേസണ്‍ ഹോള്‍ഡറും. അടുത്തിടെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാല്‍ ബംഗ്ലാദേശ് തന്നെയാണ് ഫേവറൈറ്റുകളെന്ന് സംശയമില്ല, എന്നാല്‍ ലോകകപ്പ് എന്നാല്‍ വ്യത്യസ്തമായ അന്തരീക്ഷമാണ്, ഇത് തീര്‍ത്തും വിഭിന്നമായ ഒരു ടൂര്‍ണ്ണമെന്റാണ്. ഒരു ടീമും എളുപ്പുമുള്ള എതിരാളികളല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ വിജയം ഉറപ്പാക്കുകയാണ് ടീമിന്റെ കൈയ്യിലുള്ള മാര്‍ഗ്ഗമെന്നും പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള മത്സരം മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നിലുള്ളത്, അത് വിജയിച്ച് മുന്നോട്ട് പോകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഹോള്‍ഡര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍