UPDATES

കായികം

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ ഇന്ത്യ വിട്ടുപോയ്‌ക്കോളാന്‍ വിരാട് കോഹ്‌ലി

മറ്റ് രാജ്യങ്ങളിലെ കളിക്കാരെയാണ് ഇഷ്ടമെങ്കില്‍ അവരുടെ രാജ്യത്ത് പോയി ജീവിക്കണം

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ ഇഷ്ടം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങളെയാണെന്നു പറഞ്ഞയാളോട്, ഇന്ത്യയില്‍ താമസിക്കാതെ ഇഷ്ടതാരങ്ങളുടെ നാട്ടില്‍ പോയി ജീവിക്കാന്‍ മറുപടി കൊടുത്ത് വിരാട് കോഹ്‌ലി. തന്റെ ഔദ്യോഗിക ആപ്പില്‍ വന്ന കമന്റുകള്‍ പരിശോധിക്കുമ്പോഴാണ് കോഹ്‌ലിയെ അസ്വസ്ഥനാക്കിയ കമന്റ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ കമന്റിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറുപടി പറഞ്ഞത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരുമായി താരതമ്യം ചെയ്താല്‍ കോഹ്‌ലി ഒന്നുമല്ലെന്നും അമിത പ്രാധാന്യം കിട്ടുന്ന ബാറ്റ്‌സ്മാന്‍ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റനെന്നുമാണ് കമന്റ് ചെയ്തയാള്‍ വിമര്‍ശിക്കുന്നത്. കോഹ്‌ലിയുടെ ബാറ്റിംഗില്‍ ഒരു പ്രത്യേകയുമില്ലെന്നും ഇയാള്‍ പറയുന്നു. ഇന്ത്യക്കാരെക്കാള്‍ കൂടുതലായി താന്‍ ഇംഗ്ലീഷ്- ഓസീസ് ബാറ്റസ്മാന്‍മാരെ ആസ്വദിക്കുന്നുണ്ടെന്നും ഇയാളുടെ കമന്റിലുണ്ട്. ഇതിനുള്ള കോഹ്‌ലിയുടെ മറുപടിയിലാണ് ഇന്ത്യയെ ഇഷ്ടമില്ലാത്തയാള്‍ ഈ രാജ്യം വിട്ടു പോകാന്‍ പറയുന്നത്. തന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും എന്നാല്‍ മറ്റ് രാജ്യങ്ങളെ സനേഹിക്കുന്നവര്‍ എന്തിനാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വിരാട് ചോദിക്കുന്നു. ഇനി, താങ്കള്‍ ഇന്ത്യയില്‍ താമസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ഇവിടെ നിന്നും പോയി മറ്റെവിടെയെങ്കിലും താമസിക്കുമായിരിക്കുമല്ലേ. മറ്റ് രാജ്യങ്ങളെ സ്‌നേഹിക്കുന്ന താങ്കള്‍ എന്തിനാണ് ഞങ്ങളുടെ രാജ്യത്ത് താമസിക്കുന്നത്? എന്നെ ഇഷ്ടമല്ലെന്നു പറയുന്നത് ഞാന്‍ കാര്യമാക്കുന്നില്ലെങ്കിലും മറ്റ് ഇഷ്ടങ്ങള്‍ ഉള്ള നിങ്ങള്‍ ഇനി ഇവിടെ താമസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല; വിരാട് കോഹ്‌ലിയുടെ വാക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍