UPDATES

കായികം

ഇന്ത്യന്‍ ഫുട്ബോളിന്റെ പുതിയ പരിശീലകനായി ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ചിനെ നിയമിച്ചേക്കും

1998 ലോകകപ്പില്‍ ടീമിന്റെ മിഡ്ഫീല്‍ഡറായിരുന്നു സ്റ്റിമാച്ച്

ഇന്ത്യന്‍ ഫുട്ബോളിന് പുതിയ പരിശീലകനായി ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ചിനെ നിയമിച്ചേക്കും. സ്ഥാനമൊഴിഞ്ഞ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് പകരക്കാരനായാണ് സ്റ്റിമാച്ച് എത്തുന്നത്. അഭിമുഖത്തിനുശേഷം സ്റ്റിമാച്ചിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സ്റ്റിമാച്ചിനെ കൂടാതെ മുന്‍ ബെംഗളുരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്ക, സ്പീഡിഷ് കോച്ച് എറിക്സണ്‍ എന്നിവരും അവസാന പട്ടികയില്‍ ഉണ്ടായിരുന്നു.  ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് സ്റ്റിമാച്ച്. 1990 നും 2002 നും ഇടയില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി 53 മത്സരങ്ങള്‍ കളിച്ചു. 1998 ലോകകപ്പില്‍ ടീമിന്റെ മിഡ്ഫീല്‍ഡറായിരുന്നു.

1998 ലോകകപ്പില്‍ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ സ്റ്റിമോച്ച് മികച്ച കളിയാണ് കാഴ്ചവെച്ചത്. ക്ലബ്ബ് ഫുട്ബോളില്‍ 322 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടാതെ 2012 ജൂലായ് മുതല്‍ 2013 ഒക്ടോബര്‍ വരെ സ്റ്റിമാച്ച് ക്രൊയേഷ്യയുടെ പരിശീലകനുമായി. ഈ കാലയളവില്‍ ക്രൊയേഷ്യയ്ക്ക് 2014 ലോകകപ്പ് യോഗ്യതാ റൗണ്ട് പ്ലേ ഓഫിന് അര്‍ഹത നേടിയിരുന്നു. ഇറാനിയന്‍ ക്ലബ് സെപാഹന്‍, ഖത്തര്‍ ക്ലബ് അല്‍ഷഹാനിയ എന്നിവരുടെ പരിശീലകനായിരുന്നു ഇഗോര്‍ സ്റ്റിമാച്ച്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍