UPDATES

ട്രെന്‍ഡിങ്ങ്

മാച്ച് ഫീയായി ലഭിച്ച ഒന്നര ലക്ഷം രൂപ ഗ്രൗണ്ട് സജ്ജമാക്കിയ ജീവനക്കാര്‍ക്ക് സമ്മാനിച്ച് സഞ്ജു സാംസണ്‍

മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു സഞ്ജു.

മാച്ച് ഫീയായി ലഭിച്ച ഒന്നര ലക്ഷം രൂപ ഗ്രൗണ്ട് സജ്ജമാക്കിയ ജീവനക്കാര്‍ക്ക് സമ്മാനിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. വെള്ളിയാഴ്ച ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക എടീമും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ലഭിച്ച മാച്ച് ഫീയാണ് സഞ്ജു ജീവനകാര്‍ക്ക് ന്ല്‍കിയത്. തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ജീവനകാര്‍ക്കായിരുന്നു സഞ്ജു ആദരവായി മാച്ച് ഫീ നല്‍കിയത്.

തുടര്‍ച്ചയായ മഴകാരണം നനഞ്ഞ ഔട്ട് ഫീല്‍ഡില്‍ മത്സരം നടത്താന്‍ കഴിയില്ലെന്ന് കരുതിയ ഘട്ടത്തിലും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാക്കിയ ഗ്രൗണ്ട് ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തിനുള്ള പ്രതിഫലമാണിതെന്നും ഇതിന് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കിയേ മതിയാവുയെന്നും സഞ്ജു പ്രതികരിച്ചു.

‘ഗ്രൗണ്ടില്‍ കുറച്ചെങ്കിലും നനവുണ്ടെങ്കില്‍ മത്സരം നടത്താന്‍ അനുമതി ലഭിക്കില്ലായിരുന്നു. അതുകൊണ്ട്, ശരിക്കും നന്ദി പറയേണ്ടത് പെട്ടെന്ന് തന്നെ ഗ്രൗണ്ട് സജ്ജമാക്കി തന്ന ജീവനക്കാരോടാണ്.’ എന്നാണ് സഞ്ജു പറഞ്ഞത്. ഗ്രൗണ്ട്‌സ്മാന്‍മാരുടെ അര്‍പ്പണ മനോഭാവത്തെ ഇന്ത്യന്‍ താരമായ ശിഖര്‍ ധവാനും അഭിനന്ദിച്ചിരുന്നു.

മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു സഞ്ജു. സഞ്ജുവിന്റെ പ്രകടനത്തില്‍ മുന്‍താരങ്ങളായ ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും ഒക്കെ രംഗത്ത് എത്തിയിരുന്നു.

Read: ഈ സ്ത്രീയെ അറിയുമോ? സര്‍ സി.പിയുടെ ഭീഷണി പോലും വകവച്ചിട്ടില്ലാത്ത മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍