UPDATES

കായികം

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 56 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയില്‍. അഡ്‌ലെയ്ഡിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓസീസ്സ പേസര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ നാല് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് ആയപ്പോഴെ ഓപ്പണര്‍ കെ എല്‍ രാഹുല്‍ പുറത്തായി. ഹസ്സല്‍വുഡ്ഡിന് വിക്കറ്റ്. അധികം വൈകാതെ മുരളി വിജയിനെ സ്റ്റാര്‍ക്കും പുറത്താക്കി. ഓപ്പണര്‍മാര്‍ രണ്ടും പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 15. എല്ലാ പ്രതീക്ഷയോടും കൂടി ക്രീസില്‍ എത്തിയ നായകന്‍ വിരാട് കോ്ഹ്ലിക്ക് വെറും മൂന്നു റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ഓസീസിന്റെ മറ്റൊരു പേസര്‍ പാറ്റ് കമ്മിന്‍സിനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ്. പൂജാരെയും രഹാനെയും കൂടി പിടിച്ചു നില്‍ക്കുമെന്നു തോന്നിച്ചെങ്കിലും ഹസ്സല്‍വുഡ് ആ പ്രതീക്ഷ തകര്‍ത്തു. 13 റണ്‍സില്‍ രഹാനെ പുറത്ത്. 11 റണ്‍സ് എടുത്ത പൂജാരെയും 15 റണ്‍സ് എടുത്ത രോഹിത് ശര്‍മയുമാണ് ക്രീസില്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍