UPDATES

കായികം

സന്നാഹമത്സരത്തില്‍ ജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാലാം നമ്പറില്‍ ആരിറങ്ങും എന്ന കാര്യത്തില്‍ നൂറു ശതമാനം വ്യക്തയില്ല.

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു.  ആദ്യ മത്സരത്തില്‍ ആരാധകരെ നിരാശരാക്കി ന്യൂസിലാന്‍ഡിനോട് കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നെ സന്നാഹ മത്സരത്തിലെ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.  ബംഗ്ലാദേശിനെതിരെയുള്ള ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യന്‍ ക്യാമ്പിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ ലോകകപ്പിനെ നേരിടാം. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് നിരയ്ക്ക് സംഭവിച്ച പിഴവ് നികത്തി കൂടുതല്‍
ശ്രദ്ധയേടെ തന്നെയാകും അട്ടിമിറ സാധ്യതാ ടീമായ ബംഗ്ലാദേശിനെ ഇന്ത്യ നേരിടുക. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം.

ആദ്യ സന്നാഹ മത്സരത്തില്‍ കോഹ്ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ബാറ്റിങ് നിര നേടിയത് 179 റണ്‍സ് എന്ന ചുരുങ്ങിയ സ്‌കോറാണ്.  രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാലാം നമ്പറില്‍ ആരിറങ്ങും എന്ന കാര്യത്തില്‍ നൂറു ശതമാനം വ്യക്തയില്ല. കഴിഞ്ഞ മത്സരത്തില്‍ ആ സ്ഥാനത്തിറങ്ങിയ കെ.എല്‍ രാഹുലിന് ഫോം കണ്ടെത്താനായതുമില്ല. പരിക്കില്‍ നിന്നും മുക്തമായി കേദാര്‍ ജാദവ് തിരിച്ചുവന്നാല്‍ മാത്രമേ ഇന്ത്യക്ക് നാലാം നമ്പറില്‍ പ്രതീക്ഷയുള്ളൂ. വിജയ് ശങ്കറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍