UPDATES

കായികം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യന്‍ വനിത ടീം ചൈനയെ 3-1ന് തോല്‍പ്പിച്ചു

തുടക്കം മുതലേ ഇന്ത്യ ആക്രമിച്ച് കളിക്കുകയായിരുന്നു. മികച്ച പ്രതിരോധവും ഗോള്‍ കീപ്പിംഗും ചൈനയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യയെ സഹായിച്ചു.

വിമന്‍സ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ചൈനയെ 3-1ന് പരാജയപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി ഫോര്‍വേഡ് വന്ദന കടാരിയ രണ്ട് ഗോളുകള്‍ നേടി – നാല്, 11 മിനുട്ടുകളില്‍. 51ാം മിനുട്ടില്‍ ഗുര്‍ജിത് കൗര്‍ ആണ് മൂന്നാം ഗോള്‍ നേടിയത്. തുടക്കം മുതലേ ഇന്ത്യ ആക്രമിച്ച് കളിക്കുകയായിരുന്നു. മികച്ച പ്രതിരോധവും ഗോള്‍ കീപ്പിംഗും ചൈനയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യയെ സഹായിച്ചു. ഞായറാഴ്ചത്തെ ആദ്യ മത്സരത്തില്‍ 4-1ന് ഇന്ത്യ ജപ്പാനെ തകര്‍ത്തിരുന്നു. 15ാം മിനുട്ടില്‍ വെന്‍ ഡാനാണ് ചൈനക്ക് വേണ്ടി ഗോള്‍ നേടിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍