UPDATES

ട്രെന്‍ഡിങ്ങ്

വീണ്ടും വിജയം; മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 124 റണ്‍സിന്

ഇത്തവണയും ദക്ഷിണാഫ്രിക്കയുടെ അന്തകരായത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായ മൂന്നാം ജയം നേടി ഇന്ത്യ. കേപ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 124 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 നു മുന്നിലെത്തി.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും ശിഖാര്‍ ധവാന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും ബലത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 179 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി സ്പിന്നര്‍മാര്‍ ഇന്നും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചഹലും കുല്‍ദിപും നാലു വിക്കറ്റുകള്‍ വീതം വീഴിത്ത്. ശേഷിച്ച രണ്ട് വിക്കറ്റ് ബുംമ്രയ്ക്കാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 51 റണ്‍സ് നേടിയ ജെ പി ഡുമ്‌നിയാണ് ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. റണ്‍സ് എടുക്കും മുന്നേ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. പിന്നീട് എത്തിയ കോഹ്ലിയും ധവാനും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. കോഹ്ലി 159 ബോളുകളില്‍ നിന്നും 160 റണ്‍സ് നേടി പുറത്താകാതെ നിന്നു. 12 ഫോറും രണ്ടു സിക്‌സും ആ ഇന്നിംഗ്‌സില്‍ ഉണ്ട്. പരമ്പരയില്‍ കോഹ്ലിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ധവാന്‍ 63 പന്തുകളില്‍ 12 ഫോറുകള്‍ സഹിതമാണ് 76 റണ്‍സ് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധവാന്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍