UPDATES

ട്രെന്‍ഡിങ്ങ്

ലങ്കയ്ക്ക് പരാജയം തന്നെ; ആദ്യ ട്വന്റി 20 യില്‍ ഇന്ത്യയോട് തകര്‍ന്നത് 93 റണ്‍സിന്‌

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരുഘട്ടത്തിലും ലങ്കയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല

ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍ി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 180 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയ്ക്ക് 87 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരുഘട്ടത്തിലും ലങ്കയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. യുസ്വേന്ദ്ര ചഹല്‍ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ മൂന്നും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകള്‍ നേടി. ഉനദ്കട്ടിനാണ് ശേഷിച്ച വിക്കറ്റ്. 23 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

നേരത്തെ ഇന്ത്യക്കായി ലോകേഷ് രാഹുല്‍ 48 പന്തില്‍ 61 റണ്‍സ് നേടി. ധോണി പുറത്താകാതെ 22 പന്തില്‍ 39 റണ്‍സും മനീഷ് പാണ്ഡെ പുറത്താകാതെ 18 പന്തില്‍ 32 റണ്‍സും നേടി. രാഹുലിനു പുറമെ പുറത്തായവര്‍ 13 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 24 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ്. ബാറ്റിംഗിലും കീപ്പിംഗിലും ഒരുപോലെ തിളങ്ങിയ ധോണി ഇന്നു പുറത്തെടുത്തത്‌. പുറത്താകാതെ 39 റണ്‍സ് നേടിയതു പിന്നാലെ രണ്ടു ക്യാച്ചുകളും രണ്ടു സ്റ്റമ്പിങ്ങുമാണ് ധോണി ഇന്നു നടത്തിയത്.

ഇന്നത്തെ മത്സരത്തില്‍ ലങ്കയുടെ ഗുണരത്‌നയേയും തിസിര പെരേരയേയും സ്റ്റമ്പ് ചെയ്തു പുറത്താക്കി കൊണ്ട് ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നതിന്റെ റെക്കോര്‍ഡും ധോണി സ്വന്തമാക്കി. 72 പേരെ പുറത്താക്കിയ ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ് ധോണി തകര്‍ത്തത്. ധോണിയുടെ ക്രെഡിറ്റില്‍ ഇപ്പോള്‍ 74 പേരാണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍