UPDATES

ട്രെന്‍ഡിങ്ങ്

വാമോസ് ഇന്ത്യ! അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ മുന്‍ ലോകചാംപ്യന്‍മാരെ ഞെട്ടിച്ച് ഇന്ത്യ, അര്‍ജന്റീനയുടെ വല കുലുക്കി. രണ്ടാം പകുതിയുടെ ഏറിയ പങ്കും 10 പേരുമായി കളിച്ചാണ് ആറു തവണ അണ്ടര്‍ 20 ലോക ചാമ്പ്യന്‍മാരായ ചരിത്രമുള്ള അര്‍ജന്റീനയെ ഇന്ത്യ വീഴ്ത്തിയത്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനങ്ങളിലൊന്നാണ് ഇന്നലെ സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ കുറിക്കപ്പെട്ടത്. അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ ഇന്ത്യ, ആറ് തവണ ലോക ചാമ്പ്യന്മാരായ ചരിത്രമുള്ള അര്‍ജന്റീനയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ അര്‍ജന്റീനയെ തകര്‍ത്തത്. കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചവരായിരുന്നു ടീമില്‍ അധികവും.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ മുന്‍ ലോകചാംപ്യന്‍മാരെ ഞെട്ടിച്ച് ഇന്ത്യ, അര്‍ജന്റീനയുടെ വല കുലുക്കി. രണ്ടാം പകുതിയുടെ ഏറിയ പങ്കും 10 പേരുമായി കളിച്ചാണ് ഇന്ത്യ അര്‍ജന്റീനയെ വീഴ്ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ടാന്‍ഗ്രി (നാല്), അന്‍വര്‍ അലി (68) എന്നിവരാണ് ഗോള്‍ നേടിയത്. അര്‍ജന്റീനയുടെ ഗോള്‍ 72-ാം മിനിറ്റിലായിരുന്നു. കളിയിലുട നീളം നിരവധി ഗോള്‍ അവസരങ്ങള്‍ ഒരുക്കിയ സുരേഷ് സിംഗും ബോറിംഗ് സിംഗും ഇന്ത്യയുടെ മിഡ്ഫീല്‍ഡ് കരുത്തില്‍ അര്‍ജന്റീനയെ വിറപ്പിച്ചു. ക്യപ്റ്റന്‍ അമര്‍ജിത് സിംഗ് കിയാം നല്‍കിയ പാസില്‍ അന്‍വര്‍ അലി ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും അര്‍ജന്റീനന്‍ ഗോളി തടുത്തിട്ടു.

രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ അനികേത് ജാദവ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയതോടെ ഇന്ത്യന്‍ ടീം 10 പേരായി ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ പതറിയില്ല. ഗോള്‍കീപ്പര്‍ പ്രഭ്‌സൂഖന്‍ ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും ഇന്ത്യക്ക് തുണയായി. 56, 61 മിനിറ്റുകളില്‍ അര്‍ജന്റീനയുടെ രണ്ട് ഉറച്ച ഗോള്‍ശ്രമങ്ങള്‍ ഗില്‍ തടഞ്ഞു. ദേശീയ സീനിയര്‍ ടീമിന്റെ പരിശീലിപ്പിച്ചിട്ടുള്ള ലിയോണല്‍ സ്‌കലോണിയും പാബ്ലോ ഐയ്മറുടെയും ശിക്ഷണത്തിലാണ് അര്‍ജന്റീനയുടെ യുവനിര ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ മൗര്‍ഷ്യ, മറിഷ്യാന എന്നിവരോട് തോറ്റ ഇന്ത്യ വെനസ്വലയുമായി ഗോര്‍ രഹിത സമനില പങ്കിട്ടു.

അതേസമയം, ജോര്‍ദാനിലെ അമ്മാനില്‍ നടന്ന വാഫ് (WAFF) അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ അട്ടിമറിച്ചു. ഞായറാഴ്ച രാത്രി വൈകി നടന്ന മല്‍സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഭുവനേഷിന്റെ ഹെഡര്‍ ഗോളാണ് ഇന്ത്യയെ ജയത്തിലേയ്ക്ക് നയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍