UPDATES

കായികം

വീണ്ടും ബൗളിംഗ് പട ; ബംഗ്ലാ കടുവകൾക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

എഷ്യകപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ക്യാപ്റ്റൻ രാഹിത് ശർമ്മയുടെ അർധശതകത്തിന്റെ (83) പിൻബലത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ അനായാസ ജയം നേടിയത്. രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) റൺസ്, ധോനി (33) എന്നിവരും ഒപ്പം നിന്നതോടെ ഇന്ത്യ 36.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശിന്റെ 174 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും രോഹിത് സ്കോറിംഗ് മെല്ലെയാണ് ആരംഭിച്ചത്. ശിഖര്‍ പുറത്തായ ശേഷം രോഹിത് ശര്‍മ്മ വേഗത്തിൽ സ്കോറിംഗ് തുടങ്ങി. രോഹിത്തിനു പിന്തുണയായി നാലാം നമ്പറില്‍ എത്തിയ എംഎസ് ധോണി 33 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 83 റണ്‍സുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മഷ്റഫേ മൊര്‍തസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 42 റണ്‍സ് നേടി മെഹ്ദി ഹസന്‍ ആണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്.നേരത്തെ പാക്കിസ്ഥാനെതിയും ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ചത് മികച്ച ബൗളിംഗ് പ്രകടനമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍