UPDATES

കായികം

‘ഇതാവണമെടാ ടീം ഇന്ത്യ’ : ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

താരതമ്യേന ദുർബലമായ സ്‌കോർ പിൻതുടർന്നിറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമയും ശിഖർ ധവാനും സ്വപ്ന തുല്യമായ തുടക്കമാണ് നൽകിയത്.

ഏഷ്യാകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റുകൾക്കു തകർത്ത് ഇന്ത്യ ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ കഷ്ട്ടിച്ചു കടന്നു കൂടിയ ടീം ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ ചാമ്പ്യന്മാരുടെ കളിയാണ് പുറത്തെടുത്തത്. നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 21 ഓവർ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു..

സ്കോർ
പാക്കിസ്ഥാൻ : 162 (43 .1 ) ഓൾ ഔട്ട്
ഇന്ത്യ : 164/2 (29)

അയൽ രാജ്യത്തിന് മേൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും സമഗ്രാധിപത്യം പുലർത്തി വിജയം നേടിയ ടീം ഇന്ത്യ ഇന്നത്തെ ജയത്തോടെ സൂപ്പർ ഫോറിൽ പ്രവേശിച്ചു. ഇന്ത്യയോടു തോറ്റെങ്കിലും ആദ്യ മൽസരത്തിൽ ഹോങ്കോങ്ങിനെ വീഴ്ത്തിയ പാക്കിസ്ഥാനും സൂപ്പർ ഫോറിൽ ഇടം പിടിച്ചു. കഴിഞ്ഞവര്‍ഷം ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിനു തകര്‍ത്തശേഷം ഇരുടീമുകളും മുഖാമുഖം ഏറ്റുമുട്ടിയത് ഇതാദ്യമായാണ്.

താരതമ്യേന ദുർബലമായ സ്‌കോർ പിൻതുടർന്നിറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമയും ശിഖർ ധവാനും സ്വപ്ന തുല്യമായ തുടക്കമാണ് നൽകിയത്.തന്റെ മുപ്പത്തി അഞ്ചാം അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ 52 (39 ) റൺസും ശിഖർ ധവാൻ 46 (54 ) റൺസും നേടി. അർധസെഞ്ചുറി തികച്ചതിനു തൊട്ടുപിന്നാലെ സ്പിന്നർ ഷതാബ് ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡായി രോഹിത് ശർമയും, അർധ സെഞ്ച്വറിക്കു നാലു റൺസ് അകലെ ശിഖർ ധവാനും അടുത്തടുത്ത ഓവറുകളിൽ പുറത്തായെങ്കിലും അമ്പാട്ടി നായിഡുവും 31 (46 ) ദിനേശ് കാർത്തിക്കും 31 (37 ) ചേർന്ന കൂട്ടുകെട്ട് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 162 (43.1) റണ്‍സില്‍ ഇന്ത്യന്‍ ബൗളിംഗ് നിര ചുരുട്ടിക്കെട്ടി. മൂന്നു വിക്കറ്റുകള്‍ വീതം നേടിയ കേദാര്‍ യാദവിന്റെയും, ഭുവനേശ്വർ കുമാറിന്റെയും ബൗളിംഗ് ആക്രമണത്തിന് മുൻപിൽ പാകിസ്ഥാന്റെ ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് കുറിച്ചപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ടുപേരെയും പാക്കിസ്ഥാന് നഷ്ടമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ നല്‍കിയ ഗംഭീര തുടക്കം ഇന്ത്യയ്ക്ക് ഊര്‍ജം പകര്‍ന്നു. രണ്ടാമത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഇമാമുല്‍ ഹഖിനെ (രണ്ട് റണ്‍സ്) വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈയിലെത്തിച്ചു. തന്റെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഫഖര്‍ സമാനെ യുസ്വേന്ദ്ര ചഹലിന്റെ കൈയില്‍ എത്തിച്ച ഭുവനേശ്വർ പാക്കിസ്ഥാന് ഇരട്ട പ്രഹരം ഏൽപ്പിച്ചു.

പിന്നീട് വന്ന ബാബര്‍ അസമും (47) ഷുഹൈബ് മാലിക്കും (43) ചേർന്നുള്ള കൂട്ടുക്കെട്ട് പാക്കിസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 85 റണ്‍സുള്ളപ്പോള്‍ ബാബറിനെ വീഴ്ത്തി കുല്‍ദീപ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. പിന്നീട് പവലിനിലേക്ക് പാക് താരങ്ങളുടെ ഘോഷയാത്രയായിരുന്നു  പാക്‌സ്താന്റെ ആറ് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍