UPDATES

കായികം

ടേബിള്‍ ടെന്നീസില്‍ ആദ്യമായി സ്വര്‍ണം, ഷൂട്ടിംഗ് സ്വര്‍ണവുമായി 16കാരി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ

2002ല്‍ ആദ്യമായി ടേബിള്‍ ടെന്നീസ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ എല്ലാ തവണയും സ്വര്‍ണം നേടിയ സിംഗപ്പൂരിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ആദ്യമായി സ്വര്‍ണം നേടിയത്.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട. ടേബിള്‍ ടെന്നീസിലും ഷൂട്ടിംഗിലും ഭാരദ്വഹനത്തിലും ഇന്ത്യ സ്വര്‍ണം നേടി. വ്യക്തിഗത ഇനങ്ങളില്‍ എട്ടും ടീം ഇനത്തില്‍ ഒന്നുമായി ഒമ്പത് സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. അഞ്ച് വെള്ളിയും നാല് വെങ്കലവും ഇന്ത്യന്‍ മെഡല്‍ പട്ടികയിലുണ്ട്. 2002ല്‍ ആദ്യമായി ടേബിള്‍ ടെന്നീസ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ എല്ലാ തവണയും സ്വര്‍ണം നേടിയ സിംഗപ്പൂരിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ആദ്യമായി സ്വര്‍ണം നേടിയത്.

വനിത വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 16കാരിയായ മനു ഭാകറും പുരുഷ വിഭാഗത്തില്‍ ജിത്തു റായിയും സ്വര്‍ണം നേടി. ഭാര ദ്വഹനത്തിലെ വിവിധ കിലോഗ്രാം വിഭാഗങ്ങളില്‍ പൂനം യാദവ്, വെങ്കട് രാഹുല്‍ രഗാല, സതീഷ് കുമാര്‍ ശിവലിംഗം, സഞ്ജിത ചാനു, മീരാബായ് ചാനു എന്നിവരും സ്വര്‍ണം നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍