UPDATES

കായികം

അവസാന പന്തു വരെ ആവേശം; ഏഴാം ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ബംഗ്ലാദേശിന്റെ മൂര്‍ച്ചയേറിയ ബൗളിംഗിനെ കരുതലോടെ നേരിട്ടയിരുന്നു ഇന്ത്യന്‍ വിജയം.

ബൗളര്‍മാര്‍ നിറഞ്ഞാടിയ ഏഷ്യകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യക്ക് ഏഴാം കിരീടം. ബംഗ്ലാദേശ് ഉയര്‍ത്തിയ 222 വിജയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് അവസാന ഓവര്‍ വരെ പൊരുതേണ്ടി വന്നെങ്കിലും ഇന്ത്യ മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ബംഗ്ലാ കടുവകളുടെ മൂര്‍ച്ചയേറിയ ബൗളിംഗിനെ കരുതലോടെ നേരിട്ടയിരുന്നു ഇന്ത്യന്‍ വിജയം. അനായാസ ജയം നേടാമെന്ന് കരുതിയെങ്കിലും ബംഗ്ലാ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ഇന്ത്യ ആടി ഉലയുകയായിരുന്നു. ക്യത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരം വരുതിയിലാക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ധോണി കൂട്ടുകെട്ടാണ് ഇന്ത്യയെ പിടിച്ച് നിര്‍ത്തിയത്. നാലാം വിക്കറ്റില്‍ 54 റണ്‍സാണ് ഇരുവരും ചേന്‍ന്ന് നേടിയത്.

നേരത്തെ ശിഖര്‍ ധവാനെ(15) നഷ്ടമായ ഉടനെത്തന്നെ അമ്പാട്ടി റായിഡുവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 46/2 എന്ന നിലയില്‍ നിന്ന് രോഹിത് ശര്‍മ്മയും(48) ദിനേശ് കാര്‍ത്തിക്കും(37) 37 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂബല്‍ ഹൊസൈന്‍ രോഹിത്തിനെ മടക്കുകയായിരുന്നു.

കാര്‍ത്തിക് ധോനി കൂട്ടുകെട്ട് ചുവടുറപ്പിക്കുമെന്ന കരുതിയെങ്കിലും ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മഹമ്മദുള്ള ബംഗ്ലാദേശിന് വീണ്ടും പ്രതീക്ഷ നല്‍കി. ഏറെ വൈകാതെ ധോണി(36) മുസ്തഫിസുറിനു വിക്കറ്റ് നല്‍കിയതും കേധാര്‍ ജാഥവ്(19) പരിക്കേറ്റ് പിന്‍മാറിയതും ഇന്ത്യന്‍ ഇന്ത്യന്‍ ക്യാംപില്‍ നിരാശ പടര്‍ത്തി.

എന്നാല്‍ രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് സ്‌കോര്‍ വേഗത്തില്‍ ചലിപ്പിച്ച് അവസാന നാലോവറില്‍ നിന്ന് ലക്ഷ്യം 18 റണ്‍സാക്കി വിജയ ലക്ഷം ചുരുക്കി. 23 റണ്‍സ് നേടിയ ജഡേജ 47.2 ഓവറില്‍ പുറത്തായ ശേഷം കേധാര്‍ ജാഥവ് ക്രീസിലേക്ക് മടങ്ങിയെത്തുമ്പോള്‍ 16 പന്തില്‍ 11 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ജഡേജയെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഭുവനേശ്വര്‍ കുമാറിനെ(21) പുറത്താക്കി.

അവസാന ഓവര്‍ എറിയാന്‍ സൗമ്യ സര്‍ക്കാരിനു ആദ്യം ബംഗ്ലാദേശ് പന്ത് കൈമാറിയെങ്കിലും മഹമ്മദുള്ളയില്‍ ദൗത്യം ഏല്പിക്കുകയായിരുന്നു. അപ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് ആറ് പന്തില്‍ ആറ് റണ്‍സ.

ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് സിംഗിളുകളും ഡബിളും നേടി ഇന്ത്യ ലക്ഷ്യം 3 പന്തില്‍ നിന്ന് രണ്ടാക്കി ചുരുക്കി. നാലാം പന്തില്‍ കുല്‍ദീപിനു റണ്ണെടുക്കാന്‍ സാധിക്കാതെ വന്നുവെങ്കിലും തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി കുല്‍ദീപ് സ്‌കോറുകള്‍ ഒപ്പമെത്തിച്ചു. അവസാന പന്തില്‍ സിംഗിള്‍ നേടി ഇന്ത്യ ഏഴാം തവണയും ഏഷ്യ കപ്പ് ചാമ്പ്യന്മാരായി.

ബംഗ്ലാദേശ് നിരയില്‍ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനുമാണ് ക്യാപ്റ്റന്‍ മഷ്‌റഫേ മൊര്‍തസയ്‌ക്കൊപ്പം റണ്‍സ് വഴങ്ങുന്നത് തടഞ്ഞപ്പോള്‍ റൂബലും മുസ്തഫിസുറും രണ്ട് വീതം വിക്കറ്റുകളും നസ്മുള്‍ ഇസ്ലാം, മഷ്‌റഫേ മൊര്‍തസ, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍