UPDATES

കായികം

മെല്‍ബണ്‍ ടെസ്റ്റ് ; ഇന്ത്യക്ക് ജയം രണ്ട് വിക്കറ്റ് അകലെ; ഓസീസിന് ജയിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ ഒന്നിനു പുറകെ ഒന്നായി വീഴുകയായിരുന്നു.

ബൗളര്‍മാര് കരുത്ത് കാണിച്ച  ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയ പ്രതീക്ഷ. രണ്ട് വിക്കറ്റുകള്‍ മാത്രം കൈവശമുള്ള ഓസീസിന് മത്സരത്തില്‍ ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ജയിക്കാന്‍ 141 റണ്‍സ് വേണ്ട ഓസ്‌ട്രേലിയ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 258 ന് എട്ട് എന്ന നിലയിലാലാണ്. പാറ്റ് കമ്മിന്‍സണ്‍ (61) നാഥന്‍ ലയോണ്‍(6) എന്നിവരാണ് ക്രീസില്‍.

ജസ്പ്രിത് ബൂമ്രയുടെയും രവിന്ദ്രജഡേജയുടെയും ബൗളിംഗ് കരുത്തും ചേതേശ്വര്‍ പൂജാര,വിരാട് കോലി , മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ എന്നിവരുടെ ഒന്നാം ഇന്നിംഗ്‌സിലെ മികച്ച സ്‌കോറിംഗുമാണ് ഇന്ത്യക്ക് കരുത്തായത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 443 റണ്‍സ് നേടിയപ്പോള്‍ 151 റണ്‍സിന് ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 106 റണ്‍സ് കൂടി ചേര്‍ത്ത് ഇന്ത്യ ലീഡ് ഉയര്‍ത്തിയപ്പോള്‍ ഓസീസ് വിജയ ലക്ഷ്യം 399 ആയി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ ഒന്നിനു പുറകെ ഒന്നായി വീഴുകയായിരുന്നു.

399 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴുകയായിരുന്നു. ജസ്പ്രീത് ബുംറ അപകടകാരിയായ ആരോണ്‍ ഫിഞ്ചിനെ (3) ബുറ പുറത്താക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമായിരുന്നു. ഫിഞ്ചിനെ ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ ഹരിസിനെ ജഡേജയും വീഴ്ത്തി. ലഞ്ചിന് ശേഷം തുടക്കത്തില്‍ തന്നെ ഉസ്മാന്‍ ഖവാജയെ (33) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ഷോണ്‍ മാര്‍ഷ് (44) ട്രാവിസ് ഹെഡ് എന്നിവര്‍ പിടിച്ച് നിന്നെങ്കിലും ബുംറ ഒരിക്കല്‍കൂടി ഓസീസിന്റെ വില്ലനായി. തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കി ആക്രമിച്ചു കളിച്ച മാര്‍ഷിനെ അര്‍ധസെഞ്ച്വറിക്ക് ആറു റണ്‍സ് അകലെ വച്ച് ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി. നാലാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്- ട്രാവിസ് ഹെഡ്ഡ് ജോടി മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി മുന്നേറവെയാണ് ബുംറ രക്ഷകനായത്. 51 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നീട് 34 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ഇശാന്ത് ശര്‍മ്മ മടക്കി.

അഞ്ചു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ് നാലാംദിനം ഇന്ത്യ കളി പുനരാരംഭിച്ചത്. മായങ്ക് അഗര്‍വാളും (43) റിഷഭ് പന്തും (33) മാത്രമേ ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ. ആറു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ തകര്‍ത്തത്. ജോഷ് ഹാസ്ലല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഹനുമാ വിഹാരി (13), ചേതേശ്വര്‍ പുജാര (0), വിരാട് കോലി (0), അജിങ്ക്യ രഹാനെ (1), രോഹിത് ശര്‍മ (5) എന്നിവരെയാണ് ഇന്ത്യക്കു മൂന്നാംദിനം നഷ്ടമായത്. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സിനാണ് ഇന്ത്യന്‍ മുന്‍നിരയുടെ നട്ടെല്ലൊടിച്ചത്. ആദ്യ വിക്കറ്റില്‍ മായങ്ക്-വിഹാരി ജോടി 28 റണ്‍സെടുത്തിരുന്നു. പിന്നീട് ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു.ഋഷഭ് പന്തിനെ ജോഷ് ഹേസല്‍വുഡ് മടക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 292 റണ്‍സ് ലീഡ് നേടിയിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്‌സ് ഫോളോഓണ്‍ വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. നേരത്തെ, ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. 319 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്‌സ്. സെഞ്ചുറി നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരയ്ക്ക് സാധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍