UPDATES

കായികം

ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ; ബോക്‌സിങ്ങിലും ബ്രിഡ്ജിലും സ്വര്‍ണം

67 മെഡലുകള്‍ നേടിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ വലിയ മെഡല്‍നേട്ടത്തിമലുമെത്തി

ഏഷ്യന്‍ ഗെയിംസ് പതിനാലാം ദിവസം റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. 67 മെഡലുകള്‍ നേടിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ തങ്ങളുടെ വലിയ മെഡല്‍ നേട്ടത്തിലെത്തി. 15 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമായാണ് ഇന്ത്യ നേടിയത്. ഇന്ന് ബ്രിഡ്ജിലും ബോക്‌സിങ്ങിലുമാണ് ഇന്ത്യ സ്വര്‍ണം നോടിയത്. ഇതോടെ 14 സ്വര്‍ണമെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ബോക്‌സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കലാണ് ഇന്ത്യക്ക് സ്വര്‍ണം നേടി തന്നത്. ഒളിമ്പിക്‌സ് ചാമ്പ്യന്‍ കസാഖിസ്ഥാന്റെ ഹസന്‍ബോയ് ദസ്മാത്തോവിനെ അട്ടിമറിച്ചാണ് അമിത് ചരിത്രമെഴുതിയത്. ബോക്‌സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന്‍ സെമിയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഒരു വെങ്കലം ലഭിച്ചിരുന്നു. ബ്രിഡ്ജില്‍ പുരുഷന്മാരുടെ പെയര്‍ വിഭാഗത്തില്‍ പ്രണാബ് ബര്‍ധന്‍, ഷിബ്‌നാഥ് സര്‍ക്കാര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്. ബ്രിഡ്ജിലെ സ്വര്‍ണനേട്ടത്തോടെ ഇന്ത്യ ആകെ 15 സ്വര്‍ണമെഡലുകളാണ് ഏഷ്യന്‍ ഗെയിംസില്‍ നേടിയിരിക്കുന്നത്.

ഇന്ത്യയുടെ മറ്റു സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, വനിതകളുടെ 4ഃ400 മീറ്ററില്‍ ഹിമ ദാസ്, എം ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ, പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും സ്വര്‍ണം നേടി രാജ്യത്തിന് അഭിമാനമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍