UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനിൽ ഛേത്രി പിന്തള്ളിയത് സാക്ഷാൽ ലയണൽ മെസിയെ; ഏഷ്യന്‍ കപ്പില്‍ ചരിത്രമെഴുതി ഇന്ത്യ

ഏഷ്യൻ കപ്പിൽ തായ്‌ലൻഡിനെ തകർത്ത് ഇന്ത്യ (4–1)ക്ക് ജയം

എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഗോള്‍വര്‍ഷത്തോടെ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് തറപറ്റിക്കുമ്പോൾ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി മറികടക്കുന്നത് സാക്ഷാൽ ലയണൽ മെസ്സിയെ.  1964ന് ശേഷം  55 വര്‍ഷങ്ങള്‍ക്ക്  ഇപ്പുറം  ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയം ഇന്ത്യ സ്വന്തമാക്കുനമ്പോൾ അന്താരാഷ്ട്ര ഫുട്ബോളിൽ  ഇന്ത്യൻ നായകന്റെ ഗോളുകളുടെ എണ്ണം 67 ആയി. 34 പിന്നിട്ടിരിക്കുന്ന ഛേത്രിക്ക് മുന്നിലുള്ളത് ഇനി ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം.

ഇരട്ട ഗോളുകളുമായി  ഛേത്രി പടനയിച്ചപ്പോൾ  എ ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത എത്തി. ഗ്രൂപ്പിലെ ആദ്യ കളിയിൽ ബഹ്റൈൻ യുഎഇയെ സമനിലയിൽ തളച്ചിരുന്നു. കളിയിൽ നാലു ഗോളുകൾ നേടിയതും ഇന്ത്യയ്ക്കു തുണയാകും. പത്തിന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം. അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയും ഓരോ ഗോളുകൾ നേടി.  അസിസ്റ്റുമായി മലയാളി താരം ആഷിഖ് കരുണിയനും മത്സരത്തില്‍ താരമായി.   അനസ് എടത്തൊടിക , ആഷിഖ് കുരുണിയൻ എന്നിവരുൾപ്പെടുന്നതായിരുന്നു  ഇന്ത്യയുടെ ആദ്യ ഇലവൻ. തേരാസിലിന്‍റെ വകയായിരുന്നു തായ്‌ലന്‍ഡിന്‍റെ ഏക മറുപടി ഗോള്‍.

ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കം തന്നെ ആവേശമായിരുന്നു. 46-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടെ കാലുകളിലൂടെ ഇന്ത്യക്ക് വീണ്ടും മുന്നേറ്റം. വലത് വിങ്ങില്‍ നിന്നും ദാന്ദ സിംഗിന്‍റെ സുന്ദരന്‍ ക്രോസ് മലയാളി താരം ആശീഖ് കുരുണിയൻ ഛേത്രിയിലേക്ക് നൽകിയതോടെ ഛേത്രിയുടെ ഫസ്റ്റ് ടച്ച് ലക്ഷ്യത്തിലേക്കെത്തുതയായിരുന്നു. പിറകെ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ഉദാന്ത സിംഗ്- അനിരുദ്ധ് ഥാപ്പ സഖ്യവും ലക്ഷ്യംകണ്ടു. 78-ാം മിനുറ്റില്‍ അഷിഖിന് പകരം ജെജെ കളത്തിൽ മൈതാനത്ത്.  കളിയാരംഭിച്ചതിന് പിറകെ ഗോളടിച്ച് തായ്‌ലന്‍ഡിനെതിന്റെ പതനം ഉറപ്പിക്കുകയായിരുന്നു ജെ ജെ പെഖുല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍