UPDATES

ട്രെന്‍ഡിങ്ങ്

ചരിത്രം തിരുത്തിയ വിജയമേകി നെഹ്‌റയ്ക്ക് യാത്രയയപ്പ്

ആദ്യ ട്വന്റി-20യില്‍ കീവികളെ തകര്‍ത്ത് ഇന്ത്യ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ആശിഷ് നെഹ്‌റയുടെ വിരമിക്കിലന് ഉചിതമായ വിജയമൊരുക്കി ടീം ഇന്ത്യ. ട്വന്റി-20 യില്‍ ഇതുവരെ കീഴടക്കാന്‍ പറ്റാതിരുന്ന ന്യൂസിലാന്‍ഡിനെ 53 റണ്‍സിന് പരാജയപ്പെടുത്തി ചരിത്രം തിരുത്തിയ മത്സരത്തോടെയാണ് നെഹ്‌റ മടങ്ങുന്നത്. നെഹ്‌റയുടെ സ്വന്തം ഗ്രൗണ്ടായ ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ വിജയം തങ്ങളുടെ കളിക്കൂട്ടുകാരനെ തോളിലേറ്റി കോഹ്ലിയും ധവാനും ആഘോഷിച്ചപ്പോള്‍ അവര്‍ക്കൊപ്പം ഗ്രൗണ്ടിനു വലംവയ്ക്കാന്‍ ടീം ഇന്ത്യ മുഴുവന്‍ ഉണ്ടായിരുന്നു.മറക്കാത്തൊരു വിജയവുമായി അങ്ങനെ നെഹ്‌റയ്ക്ക് മടങ്ങാം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ ശിഖാര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ മൂന്നുവിക്കറ്റിന് 202 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ് 20 ഓവറില്‍ എട്ടുവിക്കറ്റിന് 149 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി ധവാന്‍ 52 പന്തില്‍ 80 റണ്‍സി നേടിയപ്പോള്‍ രോഹിത് 55 പന്തില്‍ 80 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 158 റണ്‍സ് കൂട്ടിചേര്‍ത്തു. 98 പന്തുകളില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് ഇത്രയും റണ്‍സ് നേടിയത്. ട്വന്റി-20 യിലെ ഇന്ത്യയുടെ റോക്കോര്‍ഡ് ഓപ്പണിംഗ് പാര്‍ട്ണഷിപ്പ് ആണിത്. 2015 ല്‍ വിരാട് കോഹ്ലി-രോഹിത് ശര്‍മ സഖ്യം നേടിയ 138 റണ്‍സിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ കോഹ്ലി 11 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി സോധി രണ്ടു വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കീവിസ് നിരയില്‍ 39 റണ്‍സ് നേടിയ ലാഥമാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വില്യംസണ്‍ 28 ഉം സാന്റ്‌നെര്‍ 27 ഉം റണ്‍സും നേടി. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹലും അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍