UPDATES

കായികം

കേബിള്‍ കാര്‍ അപകടം; ഇന്ത്യയുടെ അണ്ടര്‍ 19 ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പരുക്കേറ്റു

ഈ വര്‍ഷം അവസാനം നടക്കുന്ന എഫ്സി അണ്ടര്‍ 19 യോഗ്യതാ പോരാട്ടത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് ടീം തുര്‍ക്കിയില്‍ പരിശീലനം നടത്തുന്നത്.

ഇന്ത്യയുടെ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരുക്കേറ്റു. ബംഗളൂരു എഫ്സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. നീഷ് ചൗധരിയും രോഹിത് ധനുവും എഎഫ്‌സി അണ്ടര്‍ 19 മത്സരത്തിന്റെ തയറെടുപ്പിനായി തുര്‍ക്കിയില്‍ എത്തിയതായിരുന്നു.

ഇരു താരങ്ങള്‍ക്കും പരിശീലകന്‍ ഫ്ളോയ്ഡ് പിന്റെ വിശ്രമം അനുവദിച്ചിരുന്നു. അവധി ദിവസം പാര്‍ക്കില്‍ ചിലവിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താമസിക്കുന്ന ഹോട്ടലിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ വച്ചാണ് അപകടമുണ്ടായത്. കേബിള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ പകുതി വച്ച് നിന്നു പോകുകയായിരുന്നു. പിന്നാലെ ഇരുവരും താഴേയ്ക്ക് ചാടിയതാണ് അപകടത്തിന് കാരണമായത്. മനീഷിന്റെ കാലിന് പൊട്ടലേറ്റു. രോഹിത് ധനുവിന് കാല്‍ മുട്ടിനാണ് പരുക്കേറ്റത്. ഇരു താരങ്ങളുടേയും പരുക്ക് സംബന്ധിച്ച് ടീം ഫിസിയോ എഐഎഫ്എഫിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പരുക്ക് സാരമുള്ളതല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഇന്ത്യയിലേക്ക് തിരിക്കും.

ഈ വര്‍ഷം അവസാനം നടക്കുന്ന എഫ്സി അണ്ടര്‍ 19 യോഗ്യതാ പോരാട്ടത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് ടീം തുര്‍ക്കിയില്‍ പരിശീലനം നടത്തുന്നത്. തുര്‍ക്കിയില്‍ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ കളിയില്‍ 2-1ന് ഇന്ത്യ ഒമാനോട് തോല്‍ക്കുകയായിരുന്നു. ഈ മത്സരത്തില്‍ ഗോള്‍ നേടിയ താരമാണ് രോഹിത് ധനു. ജോര്‍ദാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബര്‍ രണ്ടിന് സൗദി അറേബ്യക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ എഎഫ്സി അണ്ടര്‍ 19 യോഗ്യതാ മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍