UPDATES

കായികം

പെര്‍ത്ത് ടെസ്റ്റ്: പേസും ബൗൺസും അതിജീവിച്ച് ഓസീസ് മികച്ച ലീഡിലേക്ക്

നേരത്തെ കോഹ്‌ലിയുടെയും രഹാനെയുടെയും പ്രതിരോധമാണ് ഓസീസ് ബോളര്‍മാരുടെ ആക്രമണത്തിന് കടിഞ്ഞാണിട്ടത്. 2

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ മൂന്നാംദിനം സ്റ്റംപെടുക്കമ്പോള്‍ ഓസ്‌ട്രേലിയക്ക് 175 റണ്‍സിന്റെ ലീഡ്. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഉസ്മാന്‍ ഖവാജ (41), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (8) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

മാര്‍കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (5), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (13), ട്രാവിസ് ഹെഡ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആരോണ്‍ ഫിഞ്ച് (25) വിരലിന് പരിക്കേറ്റ് കളത്തിന് പുറത്തായത് ഓസീസിന് തിരിച്ചടിയായി. നേരത്തെ ഇന്ത്യയുടെ ഒ്ന്നാം ഇന്നിങ്‌സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. വിരാട് കോലിയുടെ 25ാം സെഞ്ചുറിയാണ് ഇടക്കു മാന്യമായ സ്കോർ സമ്മാനിച്ചത്. സ്‌കോര്‍, ഓസ്‌ട്രേലിയ: 326, 132/4 & ഇന്ത്യ 283.

നേരത്തെ കോഹ്‌ലിയുടെയും രഹാനെയുടെയും പ്രതിരോധമാണ് ഓസീസ് ബോളര്‍മാരുടെ ആക്രമണത്തിന് കടിഞ്ഞാണിട്ടത്. 214 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്. പെര്‍ത്തില്‍ സെഞ്ച്വറി കുറിച്ചതോടെ ആസ്‌ട്രേലിയന്‍ മണ്ണില്‍ ആറു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോര്‍ഡിനൊപ്പം ഇനി കോഹ്‌ലിയുടെ പേര് കൂടി എഴുതിചേര്‍ക്കപ്പെടും.

3 വിക്കറ്റ് 172 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. തുടക്കത്തിലേ രഹാനെ(51)യെ മടക്കാനായത് ഓസീസിന് മുന്‍തൂക്കം നല്‍കി. സെഞ്ചുറിക്ക് ശേഷം ഏറെ വൈകാതെ 123 റണ്‍സെടുത്ത കോഹ്‌ലിയെ കമ്മിന്‍സ് സെക്കന്റ് സ്ലിപ്പില്‍ ഹാന്‍ഡ്‌സ്‌കോംപ് നിലംപറ്റെയുള്ള ക്യാച്ചിലൂടെ മടക്കിയതോടെ ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ മങ്ങി.

വാലറ്റത്തെ കൂട്ടുപിടിച്ച് ഋഷഭ് പന്ത്(36) പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 283ല്‍ അവസാനിച്ചു. രണ്ടാം ദിവസം വിക്കറ്റ് ലഭിക്കാതിരുന്ന നഥാന്‍ ലയോണ്‍ മൂന്നാം ദിനം അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. രഹാനെ(51), പന്ത്(36), ഷാമി(0), ഇഷാന്ത് ശര്‍മ്മ(1), ബുംറ(4) എന്നിവരെയാണ് ലയോണ്‍ പുറത്താക്കിയത്. സ്റ്റാര്‍ക്കും ഹാസില്‍വുഡും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍