UPDATES

ട്രെന്‍ഡിങ്ങ്

സിഡ്നിയില്‍ ഇന്ത്യ ചരിത്രം കുറിക്കുമോ? സാധ്യതകള്‍ ഇതാണ്

ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സ് നേടിയിട്ടുണ്ട് മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോഹ്‌ലിപ്പടയുടെ മിന്നും പ്രകടനം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടീം ഇന്ത്യയുടെ പ്രകടനം കാലങ്ങളായുള്ള ടീമിന്റെ ഒരു ചീത്തപേരും ഇല്ലാതാക്കുകയാണ്. നാട്ടിലെ മത്സരങ്ങള്‍ മികവോടെ കളിച്ച് വിജയം നേടിയിരുന്ന ഇന്ത്യന്‍ ടീം വിദേശമണ്ണില്‍ പരാജയപ്പെടാറാണ് പതിവ്. അതുകൊണ്ട് തന്നെ ‘നാട്ടില്‍ പുലികള്‍ വിദേശത്ത് എലികള്‍’ എന്നിങ്ങനെ പറഞ്ഞു ക്രിക്കറ്റ് ലോകം കളിയാക്കാറുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ കാഴ്ചവെയ്ക്കുന്ന പ്രകടനത്തെ വലിയ നേട്ടമെന്ന് തന്നെ വിലയിരുത്തണം. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ  കരുത്തുറ്റ ബാറ്റിംഗിലൂടെ ഒന്നാം ഇന്നിംഗ്‌സില്‍ 622 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ്‌സിലെ ഈ റണ്‍മല ഓസ്‌ട്രേലിയ എങ്ങനെ നേരിടും ? വലിയ സ്‌കോര്‍ പിന്‍തുടരുമ്പോള്‍ മുന്‍തൂക്കം ആര്‍ക്കായിരിക്കും ? ബാറ്റിംഗ് നിര കരുത്തുകാണിച്ചപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് അറ്റാക്ക് എങ്ങനെ ആയിരിക്കും ? മുന്‍ കേരള ടീം ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ഓസ്‌ട്രേലിയയില്‍  ഇന്ത്യയുടെ ചരിത്രത്തിലെ വലിയ നേട്ടമാണ് ടെസ്റ്റ് പരമ്പരയിലെ പ്രകടനം. പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടരുന്ന ഓസ്‌ട്രേലിയക്ക് മത്സരത്തില്‍ വിജയ സാധ്യത വളരെ കുറവാണ്. തുടര്‍ച്ചയായി ഓസീസിനെ ബാറ്റ് ചെയ്യിപ്പിച്ച് വിജയം സ്വന്തമാക്കുകയെന്നതാകും ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം. മത്സരസ്വഭാവം കണക്കിലെടുത്ത് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമിടാന്‍ കഴിഞ്ഞേക്കാം. പക്ഷെ മത്സരം വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. തോല്‍വി ഒഴിവാക്കി സമനില പിടക്കാന്‍ തന്നെയാകും അവര്‍ ശ്രമിക്കുക.  ഓസീസിന് ഇനി വിജയത്തിലേക്ക് തിരിച്ച് വരവ് സാധ്യമല്ല. ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയില്‍  സമ്മര്‍ദ്ദത്തോടെ ഇറങ്ങുന്ന ഓസ്‌ട്രേലിയന്‍ നിരയ്ക്ക് മൂര്‍ച്ചയേറിയ പേസിംഗ്   സ്പിന്‍ കരുത്തിനെതിരെയും നിരയെയും മറികടക്കുക അത്ര എളുപ്പമാകില്ല.

ഓന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര ആദ്യം ഭയക്കേണ്ടത് പേസര്‍ ബുംറയെ തന്നെയാണ്. മികവുകൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ടും പരമ്പരയില്‍ ബുംറ ഫോമിലാണ്. ന്യു ബോളില്‍ വിസ്മയം തീര്‍ക്കുന്ന പ്രകടനമാണ് ബുംറയില്‍ നിന്നുണ്ടാകുന്നത്. തുടക്കത്തിലെ ബുംറയുടെയും ഷമിയുടെയും പേസ് ആക്രമണത്തെ നേരിടുന്ന ഓസീസ് ബാറ്റിംഗ് നിര ഇന്ത്യയുടെ സ്പിന്‍ നിരയെയും ഭയക്കണം. പ്രത്യേകിച്ച് ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉണ്ടാക്കുന്നതായിരിക്കും ഇന്ത്യന്‍ സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജയുടെ ഓവറുകള്‍. പോരാത്തതിന് ഏകദിന മത്സരങ്ങളില്‍ മികവ് കാണിക്കുന്ന കുല്‍ദീപ് യാദവില്‍ നിന്നും ഒട്ടും മോശമല്ലാത്ത പ്രകടനം ഇന്ത്യക്ക് പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയയില്‍ സാധാരണയായി റിസ്റ്റ് സ്പിന്നേഴ്‌സാണ് കൂടുതല്‍ നേട്ടം കൊയ്യാറുള്ളതുകൊണ്ട് തന്നെ കുല്‍ദീപില്‍ പ്രതീക്ഷ അര്‍പ്പിക്കാവുന്നതാണ്. പരിചയസമ്പന്നത കുറഞ്ഞ ഓസീസ് ബാറ്റിംഗ് നിരയ്ക്ക് കുല്‍ദീപ് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ഓവറുകള്‍ സ്പിന്നര്‍മാര്‍ എറിയുമ്പോഴും ബുംറയെ പോലുള്ള താരങ്ങള്‍ ചെറിയ സ്‌പെല്ലുകള്‍ എറിഞ്ഞ് വിക്കറ്റെടുക്കുന്നു എന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. ഇവയെല്ലാം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായകമാകും. പരമ്പരയിലെ അവസാന മത്സരം ആയതിനാല്‍ സമ്മര്‍ദത്തിലിറങ്ങുന്ന ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തുടക്കത്തിലെ പിഴച്ചാല്‍ ഒരു വലിയ പരാജയത്തിലേക്ക് തന്നെ അവര്‍ കൂപ്പുകുത്തുന്ന കാഴ്ചയുണ്ടാകും.

പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ടീമിന്റെ ആത്മവിശ്വാസം തന്നെ കെടുത്തിയെന്ന് തെളിക്കുന്നതാണ് മത്സരങ്ങളിലെ അവരുടെ  മോശം പ്രകടനം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരുടെ അസാനിധ്യം ചെറുതായൊന്നുമല്ല ടീമിനെബാധിച്ചിരിക്കുന്നത്. പരിചയ സമ്പന്നരായ താരങ്ങളെ നഷ്ടമാകുന്നതിനൊപ്പം ടീമിന്റെ ആകെ പ്രകടനത്തെ വിവാദം ബാധിച്ചെന്നു തന്നെ പറയണം.

ദ്രാവിഡിന് ശേഷം ക്ഷമയുടെ ശക്തിയുള്ള ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമെന്ന് തന്നെ ചേതേശ്വര്‍ പൂജാരയെ വിലയിരുത്തണം. യുവതലമുറയ്ക്ക് എന്താണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന് പഠിപ്പിക്കുകയാണ് താരം. വിദേശ പര്യടനങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ ബാറ്റിംഗ് വന്‍ മതിലായി നിന്ന രാഹുല്‍ ദ്രാവിഡിന്റെ ഗണത്തിലേക്ക് തന്നെ പൂജാരയെ ഉള്‍പ്പെടുത്താം. ടെസ്റ്റ് മത്സരങ്ങളില്‍ വരെ സ്‌കോറിംഗ് വേഗത കുറവെന്ന് തരംതാഴത്തിയ പുജാരയുടെ തിരിച്ച് വരവാണ് ഇന്ത്യയുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് പറയേണ്ടി വരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ വമ്പന്‍ അടികള്‍ അടിച്ച് കൈവിട്ട കളി കളിക്കുന്ന പുതിയ ശൈലികളില്‍ നിന്ന് വ്യത്യസ് തമായി കൃത്യമായി ബൗളര്‍മാരെ നിരീക്ഷിച്ചാണ് പുജാര സ്‌കോറിംഗ് നടത്തുന്നത്. മാര്‍ക്കസ് ഹാരിസിനെ പോലുള്ള ഓപ്പണിംഗ് താരത്തെ ഓസ്‌ട്രേലിയ നിലനിര്‍ത്തുന്നത് ഇതുകൊണ്ട് തന്നെയാണ്. പക്ഷെ ഇന്ത്യ പോലുള്ള ടീമുകള്‍ ഇപ്പോള്‍ ഇതില്‍ നിന്ന് മാറി ചിന്തിക്കുന്നു. മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മേധാവിത്വം തന്നെയാകും മൂന്നാം ദിവസം കാണാന്‍ സാധിക്കുകയെന്നും മുന്‍ കേരള ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ പറയുന്നു.

ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജയും (81) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സ് നേടിയിട്ടുണ്ട്. മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍