UPDATES

ട്രെന്‍ഡിങ്ങ്

ശിഖര്‍ ധവാന് പകരം ടീമില്‍ ഋഷഭ് പന്തിനെ കൊണ്ടുവരണോ? സെലക്ടര്‍മാരും ടീം മാനേജ്മെന്റും തമ്മില്‍ തര്‍ക്കം

സെമിഫൈനല്‍ അടക്കമുള്ള മല്‍സരങ്ങളില്‍ ധവാന്റെ സാന്നിധ്യം ടീമിന് വിലമതിക്കാനാകാത്തതാണെന്നും കോഹ്‌ലിയും രവിശാസ്ത്രിയും പറയുന്നു.

ലോകകപ്പില്‍ ഓസിസിനെതിരായ മത്സരത്തില്‍ പരുക്കേറ്റ ശിഖര്‍ ധവാന് പകരം ടീമില്‍ ആരെ ഉള്‍പ്പെടുത്തുമെന്നത് സംബന്ധിച്ച് സെലക്ടര്‍മാരും ടീം മാനേജ്മെന്റും തമ്മില്‍ തര്‍ക്കം. ലോകകപ്പ് ടീമിനൊപ്പമുള്ള ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്, ദേവാങ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണമെന്ന നിലപാടിലാണ്.

എന്നാല്‍ ധവാന് പകരക്കാരനെ ഇപ്പോള്‍ വേണ്ടെന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് രവിശാസ്ത്രി എന്നിവരടങ്ങുന്ന ടീം മാനേജ്മെന്റിന്റെ നിലപാട്. ധവാന്‍ ടീമിലെ നിര്‍ണായക കളിക്കാരനാണ്. ധവാന്റെ പരിക്ക് ഭേദമാകുന്നതുവരെ കാത്തിരിക്കാമെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. ജൂലൈ ആറിന് ശ്രീലങ്കയ്ക്കെതിരായ അവസാന ലീഗ് മല്‍സരത്തില്‍ ധവാന് ഇറങ്ങാനാകുമെന്നും മനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു.

പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്നെ ധവാന് അവസരം ലഭിക്കില്ല എന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള കാരണം. സെമിഫൈനല്‍ അടക്കമുള്ള മല്‍സരങ്ങളില്‍ ധവാന്റെ സാന്നിധ്യം ടീമിന് വിലമതിക്കാനാകാത്തതാണെന്നും കോഹ്‌ലിയും രവിശാസ്ത്രിയും പറയുന്നു. അതിനാല്‍ തന്നെ ഉടന്‍ പന്തിനെ പകരക്കാരനായി ഉള്‍പ്പെടുത്തേണ്ടെന്നും, അന്തിമ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാക്കാമെന്നുമാണ് ടീമിന്റെ നിലപാട്. അതേസമയം ഋഷഭ് പന്ത് ടീമിനെ അനുഗമിക്കുന്നതിനായി ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട്.

Read More: അവര്‍ ചത്തു തീരുകയാണ്; ഇനിയെങ്കിലും ഈ അമ്മയ്ക്കും മക്കള്‍ക്കും വേണ്ടി സര്‍ക്കാര്‍ കണ്ണുതുറന്നേ മതിയാകൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍