UPDATES

മഴ കളിച്ചു, ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 ഉപേക്ഷിച്ചു

രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും.

കനത്ത മഴയിൽ ടോസ് പോലും നിശ്ചയിക്കാനാവതെ വന്നതോടെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി 20 മൽസരം ഉപേക്ഷിച്ചു. മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെയാണ് മൽസരം ഉപേക്ഷിച്ചത്. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഈ സമയവും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടന്നതോടെയാണ് മൽസം ഉപേക്ഷിച്ചത്.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതായിരുന്നു ധരംശാലയില്‍ നടക്കേണ്ടിയിരുന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. 22 ന് ബംഗളൂരുവിലാണ് അവസാന മൽസരം. ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.

അതേസമയം, സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് ടി20 പരമ്പരയില്‍ ഇന്ത്യയിറങ്ങുന്നത്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്‍ വിഭാഗത്തിൽ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല. പകരം രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിയി ടീമിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൽസരത്തിനിറങ്ങുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍