UPDATES

കായികം

സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്നു; കോഹ്‌ലി ധോണിക്കൊപ്പം

28 വിദേശ ടെസ്റ്റുകളിലായിരുന്നു ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യ 11 വിജയങ്ങള്‍ നേടിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിനൊപ്പം പുതിയ നേട്ടവും  സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മത്സരവിജയത്തോടെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് കോഹ്‌ലി മറികടന്നു. വിദേശത്ത്  കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. വിദേശത്ത് 26 മത്സരങ്ങളില്‍ ടീമിനെ നയിച്ച കോഹ്‌ലി 12 എണ്ണത്തിലും ടീമിനെ വിജയത്തിലെത്തിച്ചു. വിദേശത്ത് 11 ടെസ്റ്റ് വിജയങ്ങളാണ് ഗാംഗുലിയുടെ പേരിലുള്ള റെക്കോര്‍ഡ്. 28 വിദേശ ടെസ്റ്റുകളിലായിരുന്നു ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യ 11 വിജയങ്ങള്‍ നേടിയത്.

ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ 27 ടെസറ്റ് വിജയങ്ങള്‍ എന്ന റെക്കോര്‍ഡിലാണ് കോഹ്‌ലിയെത്തിയിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും കോഹ്‌ലിയും ചേര്‍ന്ന് മറ്റൊരു റെക്കോര്‍ഡും മറികടന്നിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് സ്ഥാപിച്ച നാലാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടുകളുടെ ഇന്ത്യന്‍ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. ടെസ്റ്റില്‍ നാലാം വിക്കറ്റില്‍ എട്ടാം തവണയാണ് രഹാനെയും കോഹ്‌ലിയും സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് നേടുന്നത്. ഏഴ് തവണയാണ് സച്ചിനും ഗാംഗുലിയും ചേര്‍ന്ന് സെഞ്ച്വറി റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്. മൊത്തത്തില്‍ ടെസ്റ്റില്‍ ഇത് 9ാം തവണയാണ് രഹാനെയും കോഹ്‌ലിയും സെഞ്ച്വറി കൂട്ടുകെട്ടിലെത്തുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍