UPDATES

കായികം

പരമ്പര വിജയിച്ചിട്ടും ക്യാപ്റ്റന് തൃപ്തിയില്ല; ഇന്ത്യന്‍ ടീം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നാണ് കോഹ്ലി

ബാറ്റിംഗ് നിരയുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ വിദേശ പരമ്പരകളിലും നമുക്ക് റെക്കോര്‍ഡ് നേടാം – കോഹ്ലി

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ പത്ത് വിക്കറ്റ് ജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തൃപ്തനല്ല. ഇന്ത്യന്‍ ടീം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നാണ് കോഹ്ലിപറയുന്നത്.വിദേശപര്യടനങ്ങളില്‍ ടീമിന്റെ പരാജയത്തിന് കാരണം ബാറ്റിംഗ് നിരയുടെ തകര്‍ച്ചയാണ്. ബാറ്റിംഗ് നിരയുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ വിദേശ പരമ്പരകളിലും നമുക്ക് റെക്കോര്‍ഡ് നേടാം.

ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോള്‍ ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെട്ടതാണ്. നമ്മള്‍ നന്നായി ബാറ്റു കൂടി ചെയ്താല്‍ നിഷ്പ്രയാസം വിജയം കണ്ടെത്താനാകും. ബൗളര്‍മാരെ പുകഴ്ത്തുകയാണ് താരം. അവര്‍ ഇരുപതു വിക്കറ്റ് നേട്ടം കുറിക്കുന്നു. അവസാന പരമ്പരയില്‍ നിന്ന് നമുക്ക് ഒത്തിരി പഠിക്കാനായി. ഇന്ത്യന്‍ മൈതാനങ്ങളില്‍ നന്നായി കളിക്കുന്ന ബാറ്റ്സ്മാന്‍മാര്‍ ഇതേ പ്രകടനം വിദേശ മൈതാനങ്ങളിലും കാണിക്കണം കോഹ്ലി വെസറ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് ശേഷം പറഞ്ഞു.

ഇംഗ്ലണ്ടിലെ പര്യടനങ്ങളിലെ വിജയം ഇന്ത്യക്ക് നഷ്ടമായി. ലോംഗര്‍ ഫോര്‍മാറ്റ് മത്സരങ്ങളായിരുന്നു ഇതില്‍ എടുത്തു പറയേണ്ടത്. ട്വന്റി20 മത്സരങ്ങള്‍ 2-1 ന്വിജയിച്ച ശേഷം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയും ഏകദിന ക്രിക്കറ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. ഏകദിന പരമ്പര 1-2 നും ടെസ്റ്റ് പരമ്പര 1- 4 നും. അതേസമയം ട്രെന്‍ഡ് ബ്രിഡ്ജിലെ മത്സരത്തില്‍ 203 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള മത്സരത്തില്‍ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍