UPDATES

ട്രെന്‍ഡിങ്ങ്

ലങ്കയെ അടിച്ചു തകര്‍ത്ത് ട്വന്റി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി

രോഹിത് ശര്‍മയ്ക്ക് റെക്കോര്‍ഡ് സെഞ്ച്വറി

ടെസ്റ്റ്, ഏകദിന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരേയുള്ള ട്വന്റി 20 പരമ്പരയും ഇന്ത്യക്ക്. ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തില്‍ 88 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അതിവേഗ സെഞ്ച്വറിയുടെയും(43 പന്തില്‍ 118) ലോകേഷ് രാഹുലിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും( 49 പന്തില്‍ 89) പിന്‍ബലത്തില്‍ ട്വന്റി20യിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 260 റണ്‍സ് നേടിയപ്പോള്‍ തുടക്കത്തിലെ ആഞ്ഞടികള്‍ക്ക് ശേഷം ലങ്കന്‍ സ്‌കോര്‍ 172 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്കായി യുസവേന്ദ്ര ചഹല്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഉനദ്കട് ഒരു വിക്കറ്റും വീഴ്ത്തി. 37 പന്തില്‍ 77 റണ്‍സ് നേടിയ പെരേരയാണ് ലങ്കന്‍ ടോപ് സ്‌കോറര്‍. തരംഗ 29 പന്തില്‍ 47 റണ്‍സ് നേടി. ഇവര്‍ക്കു പിന്നാലെ 25 റണ്‍സ് നേടിയ ദിക്വാലയെ കൂടാതെ മറ്റാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറുടെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത് 35 പന്തിലാണ് രണ്ടു പേരും ട്വന്റി 20 യിലെ അതിവേഗ സെഞ്ച്വറിക്ക് ഉടമകളായത്. 10 സിക്‌സുകളും 12 ഫോറുകളുമടങ്ങിയതായിരുന്നു രോഹിതിന്റെ സെഞ്ച്വറി. അഞ്ചു ഫോറും എട്ടു സിക്‌സും അടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ആദ്യ മത്സരത്തിലും രാഹുല്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ധോണി 21 പന്തില്‍ 28 റണ്‍സ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ 3 പന്തില്‍ 10 റണ്‍സ് നേടി. ആദ്യ മത്സരത്തില്‍ 96 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍