UPDATES

കായികം

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 135

കൃത്യതയോടെ പന്തെറിഞ്ഞ ബിജോണ്‍ ഫോര്‍ട്ടുയിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് എന്നിവരാണ് ഇന്ത്യയെ തളച്ചത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ കോഹ്ലിയെ നിരാശപ്പെടുത്തുകയാണ് അദ്ദേഹമുള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ചെയ്തത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍(36) മാത്രമാണ് പൊരുതി നോക്കിയത്.

മൂന്നാം ഓവറി 22 റണ്‍സുള്ളപ്പോള്‍ തന്നെ രോഹിത് ശര്‍മ്മ(ഒമ്പത്)യെ നഷ്ടമായ ഇന്ത്യയ്ക്ക് അടുത്ത വിക്കറ്റ് പോയത് എട്ടാം ഓവറില്‍ 63 റണ്‍സുള്ളപ്പോഴാണ്. ധവാന്‍ പുറത്തായതിന് ശേഷം ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്തു. കോഹ്ലി ഒമ്പത് റണ്‍സ് നേടാന്‍ 15 ബോളുകളാണ് നേരിട്ടത്. ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്ന റിഷഭ് പന്തും(19) നിരാശപ്പെടുത്തി. ശ്രേയാംസ് അയ്യര്‍(അഞ്ച്), ക്രുണാല്‍ പാണ്ഡ്യ(നാല്) എന്നിവരും വേഗം കൂടാരം കയറിയപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 98 റണ്‍സ് എന്ന നിലയിലായി.

എന്നാല്‍ അതിന് ശേഷം ഒത്തുചേര്‍ന്ന രവീന്ദ്ര ജഡേജയും(19), ഹര്‍ദിക് പാണ്ഡ്യയും(14) ചേര്‍ന്ന് ഇന്ത്യയ്ക്ക് ആശ്വാസ റണ്‍സ് നേടിക്കൊടുത്തു. ഇന്നിംഗ്‌സ് അവസാനിക്കാന്‍ ഒരു പന്ത് മാത്രം ബാക്കിയുള്ളപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍(നാല്) റണ്ണൗട്ടാകുകയും ചെയ്തു. ദീപക് ചാഹര്‍, നവദീപ് സെയ്‌നി എന്നിവര്‍ റണ്‍സ് ഒന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

കൃത്യതയോടെ പന്തെറിഞ്ഞ ബിജോണ്‍ ഫോര്‍ട്ടുയിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് എന്നിവരാണ് ഇന്ത്യയെ തളച്ചത്. ഫോര്‍ട്ടുയിന്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തും ഹെന്‍ഡ്രിക്‌സ് നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തെങ്കിലും കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി.

also read:തറ കെട്ടല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെ; കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്ന വനിതകൂട്ടായ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍