UPDATES

കായികം

ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിംഗ് നിര ശക്തം; പേസ് നിരയെ ഭുവി നയിക്കും

ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ചേരുന്ന ഇന്ത്യന്‍ നിര പേസും, സ്വിംഗും ഒരുപോലെ പ്രയോഗിക്കുന്നവരാണ്.

മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ഈ ലോകകപ്പില്‍ ടീം ഇന്ത്യ അതിശക്തരാണെന്ന് തന്നെ പറയാം. മികവേറിയ ബാറ്റിംഗ് നിര ഉണ്ടെങ്കിലും ടീമില്‍ എടുത്തു പറയാവുന്ന ഒന്ന് മൂര്‍ച്ചയേറിയ ബൗളിംഗ് നിര തന്നെയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ഭുവിയും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ്. രണ്ടാമത്തെ ഏകദിന ലോകകപ്പ് കളിക്കുന്ന ഭുവനേഷ്വര്‍ കുമാറിന്റെ പരിചയ സമ്പന്നത ഇന്ത്യക്ക് ഗുണം ചെയ്യും. സ്ലോ ബോള്‍, നക്കിള്‍ ബോള്‍ എന്നിവയടക്കം ബൗളിങിലെ വൈവിധ്യത്തിന്റെ കാര്യത്തിലും മറ്റു ടീമുകളെ അപേക്ഷിച്ച് ഇന്ത്യ ഒട്ടും പിന്നിലല്ല.

ആദ്യ ഓവറുകളില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും നന്നായി പന്തെറിയാന്‍ കഴിയുന്നു എന്നതും ഇന്ത്യന്‍ ബൗളിംഗ് നിരയുടെ നേട്ടമാണ്. ഇംഗ്ലണ്ടിലെ ഫ്‌ളാറ്റ് പിച്ചുകള്‍ ഇന്ത്യക്ക് അനുകൂലമാകുമെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബൗളിംഗ് നിരയെ എതിരാളികള്‍ക്ക് എളുപ്പത്തില്‍ നേരിടുക പ്രയാസമാകും. സന്തുലിതമായ പേസ് നിരയാണ് ഇന്ത്യയുടെ കൈമുതല്‍. ഏറ്റവും മികച്ച ഫോമിലുള്ള  മുഹമ്മദ് ഷമി, അവസാന ഓവറുകളില്‍ കത്തികയറുന്ന ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാള്‍പ്പെടെ രണ്ട് സ്പിന്നര്‍മാരും ഫോമില്‍ തന്നെ.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇവര്‍ക്ക് കഴിയും. ഒരു ഗ്രൂപ്പായി നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞേക്കും. മാത്രമല്ല ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ചേരുന്ന ഇന്ത്യന്‍ നിര പേസും, സ്വിംഗും ഒരുപോലെ പ്രയോഗിക്കുന്നവരാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇത് ഗുണകരമാകും. ഡെത്ത് ഓവറുകളില്‍ ബുംറയെ പോലുള്ള താരങ്ങള്‍ മികച്ച രീതിയില്‍ പന്തെറിയുന്നതും ഇന്ത്യന്‍ നിരയെ കൂടുതല്‍ ശകതമാക്കും. ഹര്‍ദികിനും ശങ്കറും ഉള്‍പ്പെടുന്ന പേസ് നിരയ്ക്ക് പുറമെ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വീന്ദ്ര ജഡേജ, കേദാര്‍ ജാദവ് എന്നിവരുള്‍പ്പെടുന്ന സ്പിന്‍ നിരയും മോശമല്ലാത്ത പ്രകടനവും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍