UPDATES

കായികം

ഏകദിന, ട്വന്റി20 ടീമില്‍ റിഷഭ് പന്ത് പുതിയ വിക്കറ്റ് കീപ്പര്‍; സഹോദരങ്ങളായ രാഹുല്‍ ചാഹറും ദീപക് ചാഹറും ടീമില്‍

ട്വന്റി 20 ടീമിനൊപ്പം ഏകദിന ടീമിലും ഇടംപിടിച്ച ഡല്‍ഹി പേസ് ബൗളറായ നവ്ദീപ് സെയ്‌നിയാണ് ടീമിലെ മറ്റൊരു പുതുമുഖം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യയുടെ ഏകദിന, ട്വന്റി ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്താണ് ഇരു ടീമുകളിലെയും പുതിയ വിക്കറ്റ് കീപ്പര്‍. സഹോദരങ്ങളായ രാഹുല്‍ ചാഹറും ദീപക് ചാഹറും ട്വന്റി 20 ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ 19കാരനായ രാഹുലിന്റെ അരങ്ങേറ്റ ടൂര്‍ണമെന്റാകും വെസ്റ്റിന്‍ഡീസിലേത്. ട്വന്റി 20 ടീമിനൊപ്പം ഏകദിന ടീമിലും ഇടംപിടിച്ച ഡല്‍ഹി പേസ് ബൗളറായ നവ്ദീപ് സെയ്‌നിയാണ് ടീമിലെ മറ്റൊരു പുതുമുഖം. ലെഗ്‌സ്പിന്നറാണ് രാഹുല്‍.

ആഗ്ര സ്വദേശികളാണ് ഇവര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലാണ് രാഹുല്‍ ചാഹര്‍ കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ് ദീപക് ചാഹര്‍ ഐപിഎല്‍ കളിക്കുന്നത്. ദീപക് ചാഹര്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അഫ്ഗാനിസ്ഥാനെതിരായി മത്സരത്തിലൂടെ ഏകദിനത്തിലും ട്വന്റി 20യിലും അരങ്ങേറിയെങ്കിലും പിന്നീട് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. വലംകൈയ്യന്‍ മീഡിയം പേസറാണ് ദീപക്. പേസര്‍ ഖലീല്‍ അഹമ്മദും ടീമില്‍ ഇടംപിടിച്ചു. മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്കും 3 ഏകദിനമത്സരങ്ങള്‍ക്കുമുള്ള 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റന്‍ മഹീന്ദ്രസിംഗ് ധോണി ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. വിരാട് കോഹ്ലി ക്യാപ്റ്റനായി തുടരും. കോഹ്ലിയ്ക്ക് പകരം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു.

പതിനാലംഗ ഇന്ത്യന്‍ ടീം ഇങ്ങനെ:

ട്വന്റി 20: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനിഷ് പാണ്ഡെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ക്രുണാല്‍ പാണ്ഡെ, രവിന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി.

ഏകദിനം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനിഷ് പാണ്ഡെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവിന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാധവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി.

read more:സഞ്ജീവ് ഭട്ടിന് ജാമ്യം നൽകണം, ഭീമഹർജിയിൽ ഇതുവരെ ഒപ്പുവച്ചത് കാൽ ലക്ഷത്തോളം പേർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍