UPDATES

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീകരാക്രമണ ഭീഷണിയെന്ന് വ്യാജ സന്ദേശം; മെയില്‍ കിട്ടിയത് പാക് ക്രിക്കറ്റ് ബോര്‍ഡിന്

സന്ദേശം വ്യാജമാണെന്ന് വ്യക്തമായെന്നാണ് ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചത്

വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വധഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു. അതേസമയം സന്ദേശം വ്യാജമാണെന്നാണ് ബിസിസിഐ പറയുന്നത്. ക്രിക്കറ്റ് ടീമിന്റെ നീക്കങ്ങളെല്ലാം പരിശോധിച്ചു വരികയാണെന്നും ടീം അംഗങ്ങള്‍ അപകടത്തിലാണെന്നുമായിരുന്നു സന്ദേശം.

സന്ദേശം വ്യാജമാണെന്ന് വ്യക്തമായെന്നാണ് ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചത്. എങ്കിലും മുന്‍കരുതല്‍ എന്ന രീതിയിലാണ് അധിക സുരക്ഷ നല്‍കുന്നത്. കാര്യങ്ങളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഒരു പൈലറ്റ് വാഹനം കൂടി അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആന്റിഗ്വ സര്‍ക്കാരുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ബന്ധപ്പെട്ടതായും ബിസിസിഐ അറിയിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ട്വന്റി 20, ഏകദിന പരമ്പരകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയാണ് ഇനി ബാക്കിയുള്ളത്. ട്വന്റി 20, ഏകദിന പരമ്പരകളില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം.

വ്യാഴാഴ്ച തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ സന്നാഹ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കും തുടക്കമാകുന്നത്. രണ്ട് മത്സങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെ ആക്രമണം നടക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സന്ദേശം ലഭിച്ചതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്ദേശം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയ്ക്കും ബിസിസിഐയ്ക്കും കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിനെതിരെ ഉടന്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ച സന്ദേശം. അതേസമയം ഈ മെയില്‍ അയച്ചത് ആരാണെന്ന് വ്യക്തമല്ല.

ഓഗസ്റ്റ് 16ന് സന്ദേശം ലഭിച്ചതോടെ ബിസിസിഐ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയവും ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ സന്ദേശത്തില്‍ ‘kill Indian cricketers’ എന്ന സന്ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളതായി ബിസിസിഐ വക്താവ് അറിയിച്ചു.

also read:‘ദുരിതാശ്വാസ ക്യാംപിലെ കഴുത’, മന്ത്രി ജി സുധാകരനെതിരെ കവിതയുമായി സിപിഎം ലോക്കൽ സെക്രട്ടറി, വിവാദം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍