മുമ്പ് കര്‍ണാടകയ്ക്ക് വേണ്ടി സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ഭൃഷ്ടി.
ലോകഫുട്‌ബോളില്‍ ഇന്ത്യക്ക് അഭിമാനം ആയിരിക്കുകയാണ് ബെംഗളൂരു സ്വദേശിനിയായ ഭൃഷ്ടി ഭാഗ്ചി. ലാ ലിഗയുടെ ഔദ്യോഗിക പേജില്‍ ഭാഗ്ചിയെ കുറിച്ച് വന്ന കുറിപ്പ് ഇങ്ങനെ ആയിരുന്നു.’അഭിനന്ദനങ്ങള്‍ ഭൃഷ്ടി ഭാഗ്ചി ഈ അവിശ്വസിനീയ നേട്ടത്തിന്. നിങ്ങളെ ഇനി സ്പാനിഷ് ലീഗില്‍ കാണാം’. ഇന്ത്യന്‍ ഫുട്‌ബോള്‍ നേട്ടത്തിന്റെ പാതയില്‍ മുന്നേറുമ്പോള്‍ ഏറെ ആത്‌വിശ്വാസം പകരുന്നതാണ് സ്‌പെയിനില്‍ നിന്നുള്ള ഈ വാര്‍ത്ത. സ്പാനിഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
സ്‌പെയിനിലെ വനിതാ ഫുട്‌ബോള്‍ ലീഗിലെ ഒന്നാം ഡിവിഷനായ ലീഗ ഇബര്‍ഡോളയില്‍ കളിക്കാനിറങ്ങുകയാണ് ഭാഗ്ചി. സ്പാനിഷ് ക്ലബായ മാഡ്രിഡ് സി എഫ് ആണ് ഭൃഷ്ടിയെ സൈന്‍ ചെയ്തിരിക്കുന്നത്. ഭൃഷ്ടി കുറച്ചു കാലമായി മാഡ്രിഡ് ക്ലബിനൊപ്പം പരിശീലനം നടത്തി വരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ മാഡ്രിഡില്‍ ട്രയല്‍സിന് പോയ ഭാഗ്ചി അവിടെ നടത്തിയ പ്രകടനങ്ങള്‍ നല്ലതായതിനാല്‍ ക്ലബ് കരാര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ആഗസ്റ്റ് 5 ന് മാഡ്രിഡ് സി എഫ് ന് ഒപ്പം ഭാഗ്ചി ചേരും. 15 ന് പ്രീസീസണ്‍ പരിശീലനവും ആരംഭിക്കും. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകള്‍ ഒക്കെ കളിക്കുന്ന ലീഗിലാണ് ഇനി ഭൃഷ്ടി കളിക്കുക.
മുമ്പ് കര്‍ണാടകയ്ക്ക് വേണ്ടി സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ഭൃഷ്ടി. അവസാന കുറച്ച് കാലമായി അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആയ ഒകലഹോമ യൂണിവേഴ്‌സിറ്റിക്കായും നോര്‍ത്ത് ടെക്‌സാസ് യൂണിവേഴ്‌സിറ്റിക്കായും ആയിരുന്നു കളിച്ചത്.