UPDATES

കായികം

ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക് സൈക്കോളജിസ്റ്റിന്റെ സഹായം വേണമെന്ന് പെര്‍ഫോമന്‍സ് ഡയറക്ടര്‍

കളിക്കാര്‍ വലിയ തോതില്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടതാണ് തോല്‍വിക്ക് കാരണമെന്ന് ഇന്ത്യന്‍ ഹോക്കി പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണ്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ടീം അംഗമായി ഒരു സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റിനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഡേവിഡ് ജോണിന്റെ നിര്‍ദ്ദേശം.

ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് ഗോള്‍ഡുമായി മടങ്ങുമെന്ന് അവകാശപ്പെട്ടെത്തിയ ഇന്ത്യന്‍ ഹോക്കി പുരുഷ, വനിതാ ടീമുകള്‍ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതായാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കണ്ടത്. വെങ്കല മെഡലിന് വേണ്ടിയുള്ള മത്സരത്തില്‍ തങ്ങളേക്കാള്‍ റാങ്കിംഗില്‍ പിന്നിലുള്ള ന്യൂസിലാന്‍ഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. വനിത ഹോക്കി ടീമും വെങ്കലത്തിനുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് നാലാം സ്ഥാനത്തായി. 6-0ത്തിന്റെ വന്‍ തോല്‍വിയാണ് വനിത ടീമിനേറ്റത്.

കളിക്കാര്‍ വലിയ തോതില്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടതാണ് തോല്‍വിക്ക് കാരണമെന്ന് ഇന്ത്യന്‍ ഹോക്കി പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണ്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ടീം അംഗമായി ഒരു സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റിനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഡേവിഡ് ജോണിന്റെ നിര്‍ദ്ദേശമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. മത്സരങ്ങളില്‍ നിര്‍ണായക സമയങ്ങളില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതില്‍ കളിക്കാര്‍ പരാജയപ്പെട്ടു. പുരുഷ ടീമിന്റെ തോല്‍വിയാണ് തന്നെ ഏറ്റവും നിരാശപ്പെടുത്തുന്നതെന്നും ഡേവിഡ് ജോണ്‍ പറഞ്ഞു.

നിങ്ങള്‍ എന്നെ കോണ്‍ഗ്രസ് അനുകൂലിയാക്കിയാല്‍ എനിക്ക് നിങ്ങളെ ബിജെപി അനുകൂലി എന്ന് വിളിക്കാം: യെച്ചൂരി

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍