UPDATES

കായികം

ഐപിഎൽ ലേലം: യുവിയെ വാങ്ങാനാളില്ല,; അക്‌സര്‍ പട്ടേലിനെ അഞ്ചുകോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി

കാര്‍ലോസ് ബെര്‍ത്തിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചുകോടിരൂപയ്ക്കും ഷിംറോണ്‍ ഹെറ്റ്‌മെയറിനെ 4.2 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സും ബാംഗ്ലൂര്‍ സ്വന്തമാക്കി.

ഐപിഎല്‍ താരേലലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റി വിദേശ താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ കാര്‍ലോസ് ബെര്‍ത്ത് വെയറ്റും ഷിംറോണ്‍ ഹെറ്റ്‌മെയറിനും നേട്ടം. കാര്‍ലോസ് ബെര്‍ത്തിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചുകോടിരൂപയ്ക്കും ഷിംറോണ്‍ ഹെറ്റ്‌മെയറിനെ 4.2 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സും ബാംഗ്ലൂര്‍ സ്വന്തമാക്കി. ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിനെ അഞ്ചുകോടി രൂപയ്ക്ക് തന്നെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. ലേലത്തില്‍ ഇന്ത്യന്‍ താരം ഹനുമാന്‍ വിഹാരി ആദ്യ കോടിപതിയായി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ മുംംബൈ ഇന്ത്യന്‍സുമായി മത്സരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ പര്യടനത്തിലൈ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതാണ് വീന്‍ഡീസ് താരം ഹെറ്റ്‌മെയര്‍ക്ക് നേട്ടമായത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 4.2 കോടി രൂപയക്കാണ് റോയല്‍ ടീമിലെത്തിച്ചത്. ഇന്ത്യന്‍ താരമായ മനോജ് തിവാരിയെ
വാങ്ങാന്‍ ആരും തന്നെ മുന്നോട്ടു വന്നില്ല. ശേഷം ലേലത്തില്‍ വെച്ച ചെതേശ്വര്‍ പുജാരയെയും ഇംഗ്ലീഷ് താരം അലക്‌സ് ഹെയില്‍സ്, ബ്രണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ക്രിസ് വോക്‌സ് എന്നിവരെയും ആരും വാങ്ങിയില്ല. ലേലത്തില്‍ 118 രാജ്യന്തര താരങ്ങളും
228 അണ്‍ക്യാപ്ഡ് താരങ്ങളും ലേലത്തില്‍ ഉണ്ട്. ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ സൂപ്പർ താരം യുവ്‌രാജ് സിംഗിനെയും വാങ്ങാനാളില്ലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍