UPDATES

കായികം

ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം സി.കെ വിനീത് ഉണ്ടാകും

പ്രതിരോധ-മധ്യനിര മലയാളി താരം മെഹ്താബ് ഹുസൈനേയും ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം സി.കെ വിനീത് ഉണ്ടാകുമെന്ന് ഉറപ്പായി. വിനീതിനെക്കൂടാതെ പ്രതിരോധ-മധ്യനിര മലയാളി താരം മെഹ്താബ് ഹുസൈനേയും ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തി. നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയുമായിരുന്നു മാനേജ്‌മെന്റ് നിലനിര്‍ത്തിയത്.

ഡ്രാഫ്റ്റിലൂടെ ജിങ്കനെയും റിനോയെയും സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമിക്കുമെന്നാണ് കരുതുന്നത്. ഇരുവരും സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മലയാളി താരങ്ങളായ ജിഷ്ണു ബാലകൃഷ്ണനെയും സഹല്‍ അബ്ദുസമദിനെയും ബ്ലാസ്റ്റേഴസ് ടീമില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും ഇന്ത്യന്‍ താരങ്ങളിലെ ടോപ്പ് സ്‌കോററായിരുന്നു വിനീത്. ഇത് കാരണം മറ്റ് ടീമുകള്‍ വിനീതിനെ റാഞ്ചുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. ഐ-ലീഗില്‍ ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനുമൊക്കെ വേണ്ടി കളിച്ചിട്ടുള്ള നാല്‍പ്പതുകാരനായ മെഹ്താബ് പത്ത് വര്‍ഷം ഇന്ത്യന്‍ ദേശീയ താരമായിരുന്നു.

അതേസമയം കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ താരങ്ങളായിരുന്നു ഇഷ്ഫാഖ് അഹമ്മദ്, സന്ദീപ് നന്ദി, ഗുര്‍വീന്ദര്‍ സിംഗ് എന്നിവര്‍ ഇത്തവണ ടീമിലുണ്ടാകാന്‍സാധ്യതയില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍